കൊച്ചി:കായിക താരങ്ങൾക്കൊപ്പം സിനിമ താരങ്ങളും. സംഘാടകർക്കും കാണികൾക്കും ത്രില്ലായി സിനിമ ഷൂട്ടിംഗ് .
20 മത് ജില്ല കായിക മേളയുടെ ഗ്യാലറിയും രാവിലെ എത്തിച്ചേർന്നവർക്ക് കൗതുക കാഴ്ച്ചയായി സിനിമ താരങ്ങൾ എത്തിയത്.
നടന്മാരും സംവിധായകരുമായ വിഷ്ണു ഉണ്ണികൃഷ്ണനും വിപിൻ ജോർജും മാണ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ മേളയുടെ ഭാഗമായത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഗ്യാലറി രംഗങ്ങൾ ചിത്രികരിക്കുന്നതിൻ്റെ ഭാഗമായാണ് താരം എത്തിയത്. കായിക വിദ്യാർഥിയായിട്ടാണ് വിഷ്ണു വേഷമിടുന്നത്. കോലഞ്ചേരിയിൽ സ്വകാര്യ പരിപാടിക്കെത്തിയ വിപിൻ വിഷ്ണുവിൻ്റെ പടം ചിത്രീകരണം ഉണ്ടെന്നറിഞ്ഞുമെത്തിയതാണ്. സിനിമ താരങ്ങൾക്കൊപ്പം സെൽഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമുള്ള തിരക്കുകളും കാണാമായിരുന്നു.