കോതമംഗലം:കേരളത്തിൽ സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന നുണ പ്രചരണങ്ങളിൽ പ്രതിഷേധിച്ചും ,
കേരളത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കും വളർച്ചയ്ക്കും നിസ്തുലമായ സംഭാവനകൾ നൽകിയ സഹകരണ മേഖലയെ തകർക്കുവാനുള്ള സംഘടിത ശ്രമങ്ങൾക്കുമെ തിരെകോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ
പ്രതിഷേധ പ്രകടനവും സഹകാരി സംഗമവും നടന്നു.നഗരസഭ ഓഫിസിന് സമീപത്ത് നിന്നാരംഭിച്ച് കലാ ഓഡിറ്റോറിയത്തിൽ സമാപിച്ച പ്രകടനത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

തുടർന്ന് നടന്ന സഹകാരി സംഗമം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു.ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷനായി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ സ്വാഗതം പറഞ്ഞു.മുൻ കൺസ്യൂമർ ഫെഡ് എം ഡി ഡോ രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. യുവജന ക്ഷേമ ബോർഡ്
വൈസ് ചെയർമാൻ എസ് സതീഷ് ,എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ ,നഗരസഭ ചെയർമാൻ കെ കെ ടോമി, മാർ തോമ ചെറിയ പള്ളി വികാരി ഫാ ജോസ് പരത്തു വയലിൽ , എസ് എൻ ഡി പി യുണിയൻ പ്രസിഡൻ്റ് അജി നാരായണൻ ,സിപിഐ എം
ഏരിയ സെക്രട്ടറി കെ എ ജോയി ,സിപിഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി ,എൻ സി ചെറിയാൻ ,കെ കെ ദാനി, കെ ബി മുഹമ്മദ് ,ടി ആർ സുനിൽ ,കെ എൻ സുന്ദരൻ, ,എൽദോസ് ജേക്കബ് ,എൽദോസ് പോൾസണ്ണി ജോസഫ്,
ടി എം എബി ,പി കെ മധുസൂദനൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here