തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാ ശാല വിദ്യാർഥി സിദ്ധാർഥൻ്റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വി ട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

കുറ്റമറ്റതും നീതിപൂർവവുമായ അന്വേഷണത്തി ലൂടെ എല്ലാ പ്രതികളെയും പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീ സ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എ ന്നാൽ കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ ന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചെ ന്നാണ് വിശദീകരണം.

ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാർഥ ന്റെ മരണം. സിദ്ധാർഥൻ്റെ പിതാവും ബന്ധുക്ക ളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടി രുന്നെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏജൻസി കേ സന്വേഷിച്ചാൽ സിദ്ധാർഥന് നീതി കിട്ടില്ലെന്ന് കു ടുംബം തുടക്കം മുതൽ ആരോപിച്ചിരുന്നു. വിഷ യത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടി ല്ലെന്നും വിമർശനമുയർന്നിരുന്നു.

സിദ്ധാർഥൻ മരണത്തിൽ ആവശ്യമെങ്കിൽ സി ബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉ റപ്പുനൽകിയെന്ന് രാവിലെ കുടുംബം പ്രതികരിച്ചി രുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു സി ദ്ധാർഥന്റെ അച്ഛൻ ജയപ്രകാശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിടുകൊണ്ട് ഉത്തരവിറങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here