‘
കാഞ്ഞങ്ങാട്: ദേഹത്ത് ചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെവച്ച് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാവുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴാംമൈല്‍ അയ്യങ്കാവ് കരിയത്ത് സ്വദേശി റോബിന് തോമസ് ( 44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
മേയ് 19 ന് രാവിലെ വീട്ടുപറമ്പിലെ പ്ലാവില്‍ കയറി ചക്ക പറിക്കുന്നതിനിടയിലായിരുന്നു അപകടം. ചക്ക ദേഹത്തുവീണതിനെ തുടര്‍ന്ന് റോബിൻ പ്ലാവില്‍നിന്നു താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റനിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചത്.