കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 2.15 നായിരുന്ന സംഭവം. ശബ്ദo കേട്ട് നാട്ടുകാർ ഓടികൂടുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.
ബോംബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സമീപ പ്രദേശമായ പന്തിരിക്കരയിൽ വീടുകൾക്ക് നേരെ വ്യാപക ബോബേറ് ഉണ്ടായിരുന്നു.