കോഴിക്കോട്: റോഡ് പണിക്കാർക്കിടയിലേക്ക് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണു വിനോദ് ആണ് മരിച്ചത്.
മറ്റൊരു തൊഴിലാളിയായ റിജിൽ രമേശിനെ ഗുരുതരമായ പരിക്കുകളുടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാർക്കാടിനടുത്ത ചിറയ്ക്കൽപ്പടിയിലാണ് അപകടമുണ്ടായത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തിൽ വാൻ യാത്രക്കാരായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. വാനിന്റെ പിൻ ഭാഗത്തെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം.