ലക്‌നൗ: ഉത്തർപ്രദേശിൽ സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ട് പോപ്പുലർ ഫണ്ട് പ്രവർത്തകർ അറസ്റ്റിൽ. അൻസാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ക്രമസമാധാന പാലനത്തിനുളള യുപി പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാറാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു. ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. യുപിയിലെ പ്രധാന സ്ഥലങ്ങളിൽ അടക്കം ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. പ്രധാന ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യം വെച്ചിരുന്നു.

രണ്ട് തീവ്രവാദികൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തുന്നതായി ഫെബ്രുവരി 13 ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനൊടുവിലാണ് ഇവരെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവർ ഏത് ജില്ലയിൽ നിന്നുളളവരാണെന്ന് ഉൾപ്പെടെയുളളവിവരങ്ങൾപുറത്തുവരുന്നതേയുളളൂ.

LEAVE A REPLY

Please enter your comment!
Please enter your name here