തൃശൂർ: കോവിഡ് ബാധിതയായ ഗർഭിണി പ്രസവശേഷം മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി (38)ആണ് മരിച്ചത്. മാതൃഭൂമി തൃശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യയാണ്.
കോവിഡ് ബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.
തുടർന്ന് ജെസ്മിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് കോവിഡ് നെഗറ്റീവ് ആണ്. ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്മിസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു
മകന് : ക്രിസ്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് . സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്റോ