മലിനീകരണം: അരൂരിലെ സീ ഫുഡ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്

0
40

അരൂര്‍: മലിനീകരണത്തേത്തുടര്‍ന്ന് അരൂരില്‍ പ്രവര്‍ത്തിക്കുന്ന സീ ഫുഡ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവായി. പഞ്ചായത്ത് സെക്രട്ടറി ജോ ജോസ് ബൈജുവിന്റെ നേതൃ തത്വത്തില്‍ എത്തിയ ജീവനക്കാര്‍ പത്തോളം സമുദ്രോപന്ന ശാലകളുടെ മുന്‍പിലും ഗയിറ്റിലും ഉത്തരവ് പതിപ്പിച്ചു.ആഗസ്റ്റ് 30 മുതല്‍ സമുദ്രോല്‍പന്ന ശാലകളിലെ പ്രവര്‍ത്തനം നിര്‍ത്തി വൈക്കാനാണ് ഉത്തരവ്. പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും പരാതിയിന്മേല്‍ പഞ്ചായത്ത് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. ശുചീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഒന്നര വര്‍ഷമുമ്പ് പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും കമ്പിനി നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടിയുമായി മുന്നോട്ട് പോയത്.എച്ച്.ഐ.സി, ചോയ്സ്, എ.എഫ്.ഡി.സി, പ്രീമിയര്‍ ,കെ.കെ.എക്സ്പോര്‍ട്, മംഗള തുടങ്ങി പത്തോളം സമുദ്രോല്‍പന്ന കമ്പിനികളാണ് ഇവിടെ പ്രവര്‍ത്തിക്കു ന്നത്. കിന്‍ഫ്രായുടെയും എം.പി.ഡി.എ.യുടെയും ഒരു സംയുക്ത സംരംഭമാണ് പാര്‍ക്ക് .കമ്പിനിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ലാബിനു മാത്രമാണ് പ്രവര്‍ത്തനം തുടരാന്‍ അനുവാദമുള്ളു. ഒരു ലക്ഷം ലിറ്റര്‍ മലിനജലം പുറം തള്ളുന്ന വ്യവസായശാലകള്‍ക്ക് സര്‍ക്കാര്‍ ശുചീകരണ പ്ലാന്റ് നിര്‍ബന്ധമായി ട്ടുണ്ട്. 2004 ആണ് കമ്പിനി പ്രവര്‍ത്തനക്ഷമമായത്.സംസ്ഥാനത്തേ ഏറ്റവും വലിയ മത്സ്യ സംസ്‌ക്കരണ ശാലയാണ് ഇത്.സമുദ്രോത്പന്ന ശാലകള്‍ക്ക് ശുചീകരണ പ്ലാന്റ് ആവശ്യമില്ലന്നാണ് കമ്പിനിവാദം. അതിനു വേണ്ട നടപടിക്കായി അപ്പീല്‍ നല്‍കിയിട്ടുള്ള തായി സീഫുസ് പാര്‍ക്ക് ടെക്ക്നിക്കല്‍ ഡയറക്ടര്‍ വി.ഐ.ജോര്‍ജ്ജ് പറഞ്ഞു. പ്ലാന്റ് നിര്‍മ്മിക്കുന്നതിന് അന്‍പത് ലക്ഷം രൂപ ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം. – പഞ്ചായത്ത് അധികാരികള്‍ ഫുഡ് പാര്‍ക്കില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് പതിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here