ആലുവഅദ്വൈതാശ്രമത്തിൽഅതിഥിയായെത്തിയ മലമ്പാമ്പിനെ പിടികൂടി. രാവിലെ മഴ പെയ്തതിനൊപ്പമാണ് പെരിയാറിലേക്കുളള കാനയിലൂടെ ആശ്രമ പരിസരത്തേക്ക് മലമ്പാമ്പ് എത്തിയത്.

ആശ്രമത്തിന്റെ മതിലിനരികിൽ കിടന്ന പാമ്പിനെ കാക്കകൾ ആക്രമിച്ചതോടെ സമീപത്തെമരത്തിൽ കയറി ചുറ്റിക്കിടപ്പായി. ഇതിനിടെ ആശ്രമ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കോടനാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. ആലുവ സ്വദേശിയായ അനിമൽ റെസ്ക്യൂവർ പാമ്പിനെ ചാക്കിലാക്കി. പിടികൂടാൻ ശ്രമിക്കന്നതിനിടെ മലമ്പാമ്പ് ഷൈനിന് നേരെയും തിരിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും.

LEAVE A REPLY

Please enter your comment!
Please enter your name here