ചാലിയാറില്‍ ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുമായി ഒരാള്‍ അറസ്റ്റില്‍; പിടിയിലാകുന്നത് രണ്ടാംവട്ടം

0
52

നിലമ്പൂര്‍: ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുമായി ഒരാള്‍ അറസ്റ്റില്‍. ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് സ്വദ്ദേശി കൂനങ്കിയില്‍ സജി വര്‍ഗ്ഗീസ് എന്ന 45 കാരനാണ് അകംമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.എന്‍ സജീവന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളുടെ വീട്ടില്‍ കാട്ടിറച്ചിയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പത്രക്കെട്ടിനിടയില്‍ സൂക്ഷിച്ചിരുന്ന ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കണ്ടെടുത്തത്. തോക്ക് വേട്ടയാടാന്‍ ഉപയോഗിക്കുന്നതാണെന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.എന്‍ സജീവന്‍ പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമപ്രകാരവും. ആയുധ നിരോധന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. തോക്ക് കേസില്‍ പ്രതിയായ ഇയാളുടെ കേസ് കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഇതിനിടയിലാണ് വീണ്ടും പിടിയിലായത്.പരിശോധനക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.അബ്ദുള്‍ ജലീല്‍.പി.എന്‍ ബീന. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ.പി.എം ശ്രീ ജിത്ത്, കെ.ശരത് ബാബു.ബി.അജിഷ എന്നിവര്‍ നേത്യത്വം നല്‍കി. സമീപവാസിയായിരുന്ന കൃഷ്ണന്‍കുട്ടിയുടെ കൈയില്‍ നിന്നും വാങ്ങിയതാണ് തോക്കെന്ന് സജി മൊഴി നല്‍കിയിട്ടുണ്ട്.കൃഷ്ണന്‍കുട്ടി മരിച്ചിട്ട് 6 വര്‍ഷമായെന്നും തോക്കിന്റെ പരിശോധിച്ചാല്‍ മാത്രമേ കാലപഴക്കം വ്യക്തമാകൂ എന്നുമാണ് വനം വകുപ്പ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here