വിമാനത്തില്‍ അയച്ച വാദ്യോപകരണം തകര്‍ന്നു; നിയമ നടപടിക്കൊരുങ്ങി ഉടമ

0
51
വാദ്യ ഉപകരണം ഫൈബറിന്റെ പുറംചട്ടയോടു കൂടി ഏറ്റവും ഭദ്രമായി ് പാക്ക് ചെയ്തിരിക്കുന്നു

ചെങ്ങന്നൂര്‍: വിമാനത്തില്‍ ലഗേജിനൊപ്പം അയച്ച സംഗീത ഉപകരണം തവിട് പൊടിയായി ഉടമസ്ഥന് ലഭിച്ചു. തിരുവന്‍വണ്ടൂര്‍ സ്വദേശി അച്ചിലേത്ത് ഏ.ആര്‍ തുളസീധരന്റെ വാദ്യോപകരണമായ ( ഘടം) ആണ് തവിടുപൊടിയായി തിരികെ ലഭിച്ചത്. നവരാത്രി സംഗീതോത്സവവുമായി ബന്ധപ്പെട്ട് ഷാര്‍ജയിലെ റാസല്‍ഖൈമയില്‍ സംഗീതക്കച്ചേരിക്ക് പക്കമേളം ഒരുക്കുവാന്‍ പോയി തിരികെ വരികയായിരുന്നു തുളസിയും സംഘവും. 21-ന് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ച ഇന്‍ഡിഗോ 6 ഇ -1402 എന്ന വിമാനത്തില്‍ ആയിരുന്നു മടക്കയാത്ര രാവിലെ 6.30 ഓടെയാണ് വിമാനം ഇറങ്ങിയത് .അല്പ സമയത്തിനുള്ളില്‍ ലഗേജ് കൈയ്യില്‍ ലഭിച്ചു. ലഗേജിന്റെ പുറമേ പൊതിഞ്ഞ കവര്‍ കീറിപ്പറിഞ്ഞിരിക്കുന്നത് കണ്ട ഇദ്ദേഹം സംശയം തോന്നിയ കാരണം അവിടെ വച്ച് അഴിച്ച് നോക്കുമ്പോഴാണ് ഘടം തവിടുപൊടിയായി കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച കാണുന്നത്. പുറത്തേ കവര്‍ കൂടാതെ ഘടത്തിന്റെ ആകൃതിയില്‍ ഫൈബറിന്റെ പുറംചട്ടയോടു കൂടി ഏറ്റവും ഭദ്രമായി ആണ് ഇത് പാക്ക് ചെയ്തിരുന്നത്. കൂടാതെ ഇത് മണ്ണ് കൊണ്ട് ഉണ്ടാക്കിയതാണെന്നും ,വളരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അതിന് പുറത്ത് ഇംഗ്ലീഷില്‍ വലുതായി എഴുതിയിട്ടുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഈ ഉപകരണം കൈകാര്യം ചെയ്തത്. ഉടന്‍ തന്നെ എയര്‍പ്പോര്‍ട്ടിലുള്ള ഇന്‍ഡിഗോ ഓഫീസ് മാനേജരുമായി ബന്ധപ്പെട്ട് പരാതി നല്‍കി .ഉദ്യോഗസ്ഥര്‍ നിസ്സാര തുക വാഗ്ധാനം നല്‍കിയെങ്കിലും തുളസീധരന്‍ അത് അവഗണിച്ചു.താന്‍ ഏറെ പ്രാണനെപ്പോലെ ഹൃദയത്തോട് ചേര്‍ത്ത ഈ വാദ്യ ഉപകരണം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് അദ്ദേഹം .തനിക്ക് മാന്യമായ നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടിയിലേക്ക് പോകുമെന്ന് തുളസീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here