തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി കേന്ദ്രം സ്ഥാപിക്കാന്‍ 36 കോടിയുടെ പദ്ധതി

0
97

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി കേന്ദ്രത്തിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി 36 കോടിയുടെ രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
റേഡിയോ തെറാപ്പി, കീമോ, സര്‍ജിക്കല്‍ ഹോങ്കോളജി, ലീനിയര്‍ ആക്‌സിലറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തികളാണ് നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാന്‍സര്‍ ബാധിതര്‍ക്ക് പ്രയോജനപ്പെടും വിധമാണ് സെന്റര്‍ സ്ഥാപിക്കുന്നത്. സംവിധാനമൊരുങ്ങുന്നതോടെ സ്റ്റാഫ് പാറ്റേണ്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. നിലവില്‍ പ്രതിവര്‍ഷം ഏഴായിരത്തോളമാളുകള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇയൊരു സാഹചര്യത്തിലാണ് വിപുലമായ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റര്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ ഓങ്കോളജി കേന്ദ്രങ്ങള്‍ പ്രത്യേകമായി സ്ഥാപിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നബാര്‍ഡ് മുഖേന 36 കോടി ലഭ്യമാക്കിയത്മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി കേന്ദ്രത്തിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി 36 കോടിയുടെ രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
റേഡിയോ തെറാപ്പി, കീമോ, സര്‍ജിക്കല്‍ ഹോങ്കോളജി, ലീനിയര്‍ ആക്‌സിലറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തികളാണ് നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാന്‍സര്‍ ബാധിതര്‍ക്ക് പ്രയോജനപ്പെടും വിധമാണ് സെന്റര്‍ സ്ഥാപിക്കുന്നത്. സംവിധാനമൊരുങ്ങുന്നതോടെ സ്റ്റാഫ് പാറ്റേണ്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. നിലവില്‍ പ്രതിവര്‍ഷം ഏഴായിരത്തോളമാളുകള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇയൊരു സാഹചര്യത്തിലാണ് വിപുലമായ സൗകര്യങ്ങളോടെ ഓങ്കോളജി സെന്റര്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ ഓങ്കോളജി കേന്ദ്രങ്ങള്‍ പ്രത്യേകമായി സ്ഥാപിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നബാര്‍ഡ് മുഖേന 36 കോടി ലഭ്യമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here