പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി കായികമേളയില്‍ ഹെലന്‍

0
16

തിരുവനന്തപുരം: പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി നിരവധി താരങ്ങളാണ് ഇത്തവണത്തെ സംസ്ഥാന കായികമേളക്കെത്തിയത്. അതില്‍, ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ കഥയാണ് ഇടുക്കി വണ്ണപ്പുറം സ്‌കൂളിലെ ഹെലന്‍ സജിക്ക് പറയാനുള്ളത്.

കഴിഞ്ഞ ഒമ്പത് കൊല്ലമായി റവന്യൂ ജില്ലാ മീറ്റിലെ ഹൈജംപ് മത്സരം ഹെലന്‍ സജിയുടെ കുത്തകയാണ്. സംസ്ഥാന ദേശീയ മീറ്റുകളിലും താരം മിന്നുംപ്രകടനം ആവര്‍ത്തിച്ചു. ഇത്തവണ മഴക്കെടുതി ഏല്‍പ്പിച്ച ആഘാതത്തെക്കൂടി ചാടിക്കടന്നാണ് ഹെലന്‍ സംസ്ഥാന മീറ്റിനെത്തുന്നത്. ഇടുക്കി ഇരട്ടയാറിലെ വീടിന് മുകളിലേക്ക് ഉരുളുപൊട്ടിവന്നപ്പോള്‍ കഷ്ടിച്ചാണ് ഹെലനും കുടുംബവും രക്ഷപ്പെട്ടത്.

വണ്ണപ്പുറം സ്‌കൂളിലെ തന്നെ അന്‍സു മോണിക്ക സഹോദരിമാര്‍ക്കും സമാന അനുഭവമുണ്ടായി. ദീര്‍ഘ ദൂരഓട്ടത്തിലാണ് അന്‍സുവും മോണിക്കയും മത്സരിക്കുന്നത്. മഹാപ്രളയം ഏല്‍പ്പിച്ച മുറിവ്, കൂടുതല്‍ വീറോടെ മത്സരിക്കാനാണ് പ്രേരിപ്പിക്കുന്നതെന്ന് ഈ താരങ്ങള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here