എടിഎം കവര്‍ച്ച: അന്വേഷണം രാജസ്ഥാന്‍ സ്വദേശികളിലേക്ക്

0
11

ചാലക്കുടി: എടിഎം കവര്‍ച്ച അന്വേഷണം രാജസ്ഥാന്‍ സ്വദേശികളിലേക്ക്. അന്വേഷണ സംഘം രാജാസ്ഥാനിലേക്ക്. കോട്ടയം ചിങ്ങവനത്ത് ലോഡ്ജില്‍ താമസിച്ചിരുന്ന മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും കോട്ടയത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിച്ച് വരുന്നുണ്ടായിരുന്നു. മൂന്ന് ജില്ലകളിലെ കോള്‍ ഹിസ്റ്ററി പരിശോധനയും സംഘം ശേഖരിക്കുന്നുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണം രാജസ്ഥാന്‍ സ്വദേശികളിലേക്ക് കേന്ദ്രീകരിക്കുന്നത്. കോട്ടയത്ത് നിന്നുള്ള സംഘമാണ് രാജസ്ഥാനിലേക്ക് തിരിച്ചിരിക്കുന്നത്. പ്രതികളെന്ന് കരുതുന്നവര്‍ പിക്ക് വാന്‍ കടത്തുന്നതും, പെട്രോള്‍ അടിക്കുന്നതും എല്ലാം വിഡോയ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. രാജസ്ഥാന്‍ സ്വദേശികളെ പിടി കൂടുകയെന്നത് വലിയ വിഷമകരമാണെന്നും പറയുന്നു. എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് മോഷ്ടാക്കള്‍ എന്നാണ് പോലീസ് പറയുന്നത്. രാജസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തോടെ പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മൂന്ന് സംഘങ്ങളായിട്ടാണ് ഇവിടെ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ പന്ത്രണ്ടിനാണ് എടിഎം കവര്‍ച്ച നടന്നത്. കൊരട്ടിയില്‍ നിന്ന് പത്ത് ലക്ഷത്തി അറുപതിനായിരം രൂപയാണ് നഷ്ടമായത്. പ്രൊഫഷണല്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന സൂചനയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here