ക്ഷേത്ര ഭണ്ഡാരങ്ങളിലെ കവര്‍ച്ച: ഉടുമ്പ് പപ്പന്‍ പിടിയില്‍

0
12

ഇരിങ്ങാലക്കുട: നിരവധി ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ ആസാദ് റോഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന ഉടുമ്പ് പപ്പന്‍ എന്നറിയപ്പെടുന്ന കാര്യങ്ങാട്ടില്‍
പത്മനാഭനെ (63) ഇന്നലെ രാത്രി ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ് കുമാര്‍, എസ്‌ഐ സി.സി. ബിബിന്‍ എന്നിവര്‍ അറസ്റ്റു ചെയ്തു. ഈ മാസം 21ാം തിയ്യതി രാത്രി 11.00 മണിക്ക് ക്രൈസ്റ്റ് കോളേജിനു സമീപത്തുള്ള ചെറാകുളം കുടുംബക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 25000 രുപയോളം മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.
ആന്റീ ടെമ്പിള്‍ തെഫ്റ്റ് സ്‌കാഡില്‍ എസ്‌ഐ തോമസ് വടക്കന്‍, ടി.കെ. പ്രതാപന്‍, സോജന്‍, മുരുകേഷ് കടവത്ത്, എ.കെ. രാഹുല്‍, സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here