പോലീസ് ജീപ്പിന് കല്ലെറിഞ്ഞ യുവാക്കള്‍ പിടിയില്‍

0
6

അഞ്ചല്‍: നൈറ്റ് പട്രോളിംഗ് നടത്തിവന്ന പൊലീസിനെ കല്ലെറിഞ്ഞ ശേഷം രക്ഷപെട്ട ബൈക്ക് യാത്രികരായ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മതുരപ്പ മേലതില്‍ വീട്ടില്‍ നന്ദു(19) ,അഞ്ചല്‍ തഴമേല്‍ സ്വദേശിയായ പതിനാറുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് നൈറ്റ് പട്രോളിംഗിലേര്‍പ്പെട്ടിരുന്ന പൊലീസ് സംഘത്തെ പനച്ചവിള വൃന്ദാവനം മുക്കില്‍ വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഇവരെ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല. പൊലീസ് നടത്തിവന്ന അന്വേഷണത്തിന്റെ ഭാഗമായി മതുരപ്പാ അയത്തില്‍ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇവിടെയുള്ള ചിലരെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here