അഞ്ചലില്‍ പുകപ്പുരക്ക് തീപിടിച്ചു; 4പേര്‍ക്ക് പൊള്ളലേറ്റു

0
9
Close-up of fire and flames on a black background (Huge file)

അഞ്ചല്‍: റബ്ബര്‍ വ്യാപാര കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പുകപ്പുരയ്ക്ക് തീപിടിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേര്‍ക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ബീഹാര്‍ സ്വദേശികളായ ശൈലേഷ് (22), പ്രഹ്‌ളാദന്‍ (24) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

പുകപ്പുരയില്‍ നിന്നും തീ പടരുന്നത് കണ്ട് തുറക്കാന്‍ ശ്രമിക്കവേയാണ് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റത്.പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. .അഞ്ചല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here