യൂത്ത് കോണ്‍ഗ്രസ് നേതാവ് ബൈക്കില്‍ നിന്ന് വീണ് മരിച്ചു

0
2

കരുനാഗപ്പള്ളി: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് തൊടിയൂര്‍, മുഴങ്ങോടി, കുറ്റിപ്പുറത്ത് കിഴക്കതില്‍ പരേതരായ കരുണാകരന്റെയും, കാര്‍ത്തിയാനിയുടെയും മകന്‍കെരാജു (42)ബൈക്കില്‍ നിന്ന് വീണുമരിച്ചു. കഴിഞ്ഞദിവസം വെളുത്ത മണലില്‍നിന്ന് കായംകുളത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴിയില്‍ വള്ളികുന്നം വട്ടക്കാട്ട് ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ പരിസരവാസികള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ബ്ലോക്ക് സെക്രട്ടറി, എ.ഐ.യു,ഡബ്ലു. സി കൊല്ലം ജില്ലാ സെക്രട്ടറി എന്നിനിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. രാജു അവിവാഹിതനാണ്.സംസ്‌ക്കാരം വിട്ട് വളപ്പില്‍ നടന്നു. സഹോദരന്‍- രാജന്‍

LEAVE A REPLY

Please enter your comment!
Please enter your name here