മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

0
3

കൊട്ടിയം: വീട്ടില്‍ കയറി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ച പ്രതി ഇരവിപുരം പൊലീസിന്റെ പിടിയിലായി. വടക്കേവിള പാട്ടത്തില്‍ കാവ് പി.കെ.നഗര്‍ 130 ല്‍ മനു റൊണാള്‍ഡാണ് പിടിയിലായത്.ഇയാള്‍ നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വടക്കേവിള വില്ലേജില്‍ തെക്കേവിള ബി.ആര്‍.എ.നഗര്‍ 10 ല്‍ വിമലാലയത്തില്‍ സീനയുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നഷ്ടപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മോഷണം നടന്നത്. എസ് .ഐമാരായ ശ്രീകുമാര്‍ ,ജോയിക്കുട്ടി, സി.പി.ഒ.മാരായ ഡാര്‍വിന്‍, രാജേഷ്, കണ്ണന്‍, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here