മലയാളിയുടെ മണ്ണും മനസ്സും

0
90

ഇന്ന് കേരളപ്പിറവി ദിനമാണ്. മലയാള ഭാഷസംസാരിക്കുന്നവരുടെ ഒരു സംസ്ഥാനമെന്നനിലയില്‍ കേരളം രൂപം കൊണ്ടദിവസം. തിരുവിതാംകൂറും കൊച്ചിയും മലബാറും ആയി പിരിഞ്ഞുകിടന്നകേരളത്തിനു പൊതുവില്‍ ഒന്നായി നിലനില്‍ക്കാവുന്നഏക ഘടകം മാതൃഭാഷയാണ്. ആ ഭാഷയ്ക്ക്തന്നെ പ്രാദേശികമായി അനേകം ഭാവഭേദങ്ങളുണ്ട്. തെക്കു നിന്നുവടക്കോട്ട് അഞ്ഞൂറ് കിലോമീറ്റര്‍ കേരളത്തില്‍ യാത്രചെയ്താല്‍ അമ്പത് തരം മലയാള ഭാഷാ ഭേദങ്ങള്‍ അനുഭവിക്കാം. രാവിലെ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ഒരുപകല്‍ ട്രെയിനില്‍ കാസര്‍ഗോഡ് റെയ്ല്‍വേ സ്‌റ്റേഷനില്‍ഇറങ്ങാന്‍ തയാറായി യാത്ര ചെയ്താല്‍ ഭാഷകൊണ്ടുംവേഷം കൊണ്ടും സംസ്‌കാര വ്യത്യാസം കൊണ്ടും അനേകം കേരളത്തെ അഭിമുഖീകരിക്കാന്‍ കഴിയും. എന്നാല്‍കേരളത്തെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഈ പ്രകൃതിയുംഇവിടെ ജീവിക്കുന്ന മനുഷ്യരുടെ മനസ്സും അനന്യമാണ്.

കേരളം മലയാളികളുടെ മാതൃഭൂമിയാണെന്ന് പറഞ്ഞത്ഒന്നാമത്തെ സംസ്ഥാന മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ‘ഒന്നേകാല്‍കോടി മലയാളികള്‍’ എന്ന തന്റെപ്രബന്ധത്തെവിപുലപ്പെടുത്തി പുസ്തകമാക്കുകയായിരുന്നു അദ്ദേഹം. ഭാഷാ സംസ്ഥാനം എന്ന ആശയം തന്നെവിവിധതരം ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍സ്വാതന്ത്ര്യ സമര സേനാനായകന്മാര്‍ മുന്നോട്ടുവച്ചതായിരുന്നു. മതദേശീയതയ്ക്ക് ബദലായി മുന്നോട്ട് വയ്ക്കപ്പെട്ടആശമാണ് ഭാഷാ ദേശീയത.കേരളം മലയാളികളുടെസംസ്ഥാനമായപ്പോള്‍ പരിഹരിക്കാനാകത്ത ചില പരിക്കുകള്‍ ഉïായി. അതിലൊന്നാണ് സമ്പല്‍സമൃദ്ധമായിരുന്നതിരുവിതാംകൂറിന്റെ നെല്ലറയായി കരുതപ്പെട്ട നാഞ്ചിനാടിന്റെ നഷ്ടം. കന്യാകുമാരി ജില്ലയിലുള്‍പ്പെട്ട ആ പ്രദേശംഅപ്പാടെ തമിഴ്‌നാടിന് പോയി. പകരം തെക്കന്‍ കര്‍ണാടകാപ്രദേശമായ കാസര്‍ഗോട്ടെ പുല്‍മേടുകള്‍ കേരളത്തോട്‌ചേര്‍ന്നു. പാലക്കാട് ലഭിച്ചില്ലേ എന്ന് വിമര്‍ശകര്‍ക്ക് ചോദിക്കാം. ശരിയാണ്.എങ്കിലും സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി വാദിച്ചവര്‍ക്ക് കേരള സംസ്ഥാനം രൂപീകരണംഒരു നഷ്ടക്കച്ചവടമായിട്ടാണ് തോന്നിയത്. അവികസിതമല ാര്‍ പ്രദേശത്തേക്ക് ഭരണകൂട സംവിധാനങ്ങള്‍ പിന്നീട് ശ്രദ്ധകേന്ദ്രീകരിക്കുകയും കേരളത്തിന്റെ പൊതുവളര്‍ച്ചയ്ക്ക്എല്ലാ രാഷ്്രീയപ്രസ്ഥാനങ്ങളും മത്സരപൂര്‍വംപ്രവര്‍ത്തിക്കുകയും ചെയ്തു.

ലോകത്തിന് തന്നെ പാഠമായി തീര്‍ന്ന ജീവിത നിലവാരംവളരെ ചുരുങ്ങിയ സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ്‌കേരളം കൈവരിച്ചു. ഇതെല്ലാം കേരളീയ മനസ്സിന്റെ വലിപ്പമായിരുന്നു. ലോകമെങ്ങും ഉറ്റുനോക്കുന്ന കൗതുകകമായഒരു വലിയ മനസ്സ് മലയാളിക്കുïെന്ന് പറയപ്പെടുന്നു.കഴിഞ്ഞ പ്രളയകാലത്ത് നമ്മള്‍ കാട്ടിക്കൊടുത്ത സേവനസന്നദ്ധതയുടെ മഹനീയ മാതൃക അതാണ് കാട്ടിത്തരുന്നത്.ആരുടെയും പ്രേരണയില്ലാതെ സ്വമേധയ സേവന സന്നദ്ധരായി മുന്നോട്ടുവരുന്ന യുവത്വം കേരളത്തിന്റെ കരുത്താണ്.വിശ്വാസത്തിന്റെയുംആചാരത്തിന്റെയും മത ഭേദത്തിന്റെയുംപേര ുപ റ ഞ്ഞ ് മല യ ാള ിക െ ള ഭിന്ന ിപ്പ ിക്ക ാന ും പര സ ്പ ര ംശത്രുക്കളാക്കാനും സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കാതിരിക്കുന്നില്ല. ഇറക്കുമതി ചെയ്യപ്പെട്ട ആശയങ്ങളുടെ പേരില്‍ ആയുധമെടുത്ത് പരസ്പരം കൊല്ലാന്‍ മലയാളിയെപ്രേരിപ്പിക്കുന്നവര്‍ തോറ്റുപോയിട്ടേയുള്ളൂ. എവിടെങ്കിലുംതാത്കാലികമായ ചില വിജയം ഉïായാലും ആത്യന്തികമായി ഛിദ്രശക്തികള്‍ പരാജയപ്പെടും. ഒരാളെ കൊന്നാല്‍മാത്രമേ ഒരു നിയോജകമണ്ഡലത്തില്‍ ജയിക്കാനാവുള്ളുഎന്നുവന്നാല്‍ പരാജയപ്പെടാന്‍ തീരുമാനിക്കുന്നതാണ്മലയാളി സംസ്‌കാരം. ഹിംസയുടെ വഴി കേരളത്തില്‍ആര്‍ക്കും തെളിക്കാന്‍ പറ്റാത്തത് അതുകൊണ്ടാണ്. 63-ാംവയസിലേയ്ക്ക് പ്രവേശിയ്ക്കുമ്പോള്‍ കേരളത്തിന്റെ മനസ്സ്അറിഞ്ഞ കവി പാടിയതുപോലെ ‘ഈ മനോഹര തീരത്ത്ഇനിയൊരു ജന്മംകൂടി തരുമോ’ എന്ന് ചോദിക്കാന്‍ ഇവിടെജീവിച്ച ആരും കൊതിച്ചുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here