പ്രതിഷേധം ഫലം കണ്ടു: അഴുക്കുചാല്‍ തടസ്സങ്ങള്‍ നീക്കിത്തുടങ്ങി

0
27

നിലമ്പൂര്‍: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചന്തക്കുന്ന് ബസ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ അഴുക്കുചാലിലെ തടസ്സങ്ങള്‍ നീക്കിത്തുടങ്ങി. ചപ്പ് ചവറുകള്‍ വന്നടിഞ്ഞതിനാല്‍ അഴുക്ക് ചാലില്‍ നിന്നും ശുചിമുറി മാലിന്യമടക്കമുളള മലിന ജലം ആഴ്ച്ചകളായി റോഡിലേക്ക് ഒഴുകിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകളാണ് ദുരിതം പേറി ഈ വഴി നടന്നിരുന്നത്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡും നിരവധി ഓഫീസുകളും ഇതിനോട് ചേര്‍ന്നാണ്. അസഹനീയമായ ദുര്‍ഗന്ധം കാരണം പൊറുതിമുട്ടിയ വ്യാപാരികളും, നാട്ടുകാരും അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കഴിഞ്ഞാഴ്ച്ച ഇവിടെ സന്ദര്‍ശിക്കുകയും ചെയ്തു. നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ടോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഓവുചാലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here