ബന്ധുജന സേവകന്മാര്‍

0
10

ഇടതുപക്ഷവും അതിനെ നയിക്കുന്ന സി.പി.എമ്മും രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ച്‌വാചാലമാകാറുണ്ട്. ആദര്‍ശാധിഷ്ഠിത പൊതുപ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമാണ് തങ്ങളെന്ന് ഭാവിച്ചുകൊണ്ടാണ് സി.പി.എം. നേതാക്കള്‍നിരന്തരം സംസാരിക്കുക. യുക്തിഭദ്രമാണ് തങ്ങളുടെരാഷ്ട്രീയ നിലപാടുകളെന്ന് അവര്‍ എപ്പോഴുംപറയും. മുമ്പൊക്കെ അതില്‍ കുറച്ച്കാര്യങ്ങള്‍ഉണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ രാഷ്ട്രീയ സംഘടനയാണ് സി.പി.എം. അവര്‍ നയിക്കുന്ന സര്‍ക്കാരിന്റെപ്രതിനിധികള്‍ ചെറിയ തെറ്റ് ചെയ്താല്‍ പോലുംജനങ്ങള്‍ ആശ്ചര്യം കൊള്ളും. ശുഭ്രവസ്ത്രത്തില്‍അഴുക്കുവീണതുപോലെ ആ തെറ്റുകള്‍ കൂടുതല്‍തെളിഞ്ഞു നില്‍ക്കും. എന്നിരിക്കെസി.പി.എമ്മിന്റെനേതാക്കളും എംഎല്‍എമാരും മന്ത്രിമാരും അറിഞ്ഞുകൊണ്ട്് തെറ്റ് ചെയ്താല്‍ എന്താവും സ്ഥിതി?

പിണറായി വിജയന്‍ സര്‍ക്കാരിനെ നാണംകെടുത്തിയ ആദ്യത്തെ സംഭവമായിരുന്നു വ്യവസായമന്ത്രിയായ ഇ.പി. ജയരാജന്റെ ബന്ധു നിയമനം.വേണ്ടത്ര യോഗ്യതയും പരിചയവുമില്ലാത്ത ഉറ്റബന്ധുവിനെ മന്ത്രിയുടെ വകുപ്പിന്റെ കീഴില്‍പ്പെട്ടസ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചു എന്നായിരുന്നു ആരോപണം. സംഭവം പുറത്തായപ്പോള്‍രായ്ക്ക് രാമാനം മന്ത്രിക്ക് രാജിവെയ്‌ക്കേണ്ടി വന്നു.ബന്ധു നിയമന ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട കാത്ത ിര ിപ്പിനുശേഷം വിജിലന്‍സ ്അന്വേഷണത്തിലൂടെ കുറ്റവിമുക്തനായി കഷ്ടിച്ച്ഈയിടെ ആ മന്ത്രി അധികാരത്തില്‍ തിരിച്ചു വന്നു.എന്നാല്‍ ബന്ധു നിയമനം ഒറ്റപ്പെട്ട സംഭവമല്ലെന്ന്ഇടതു മന്ത്രിസഭയിലെ മറ്റൊരു സി.പി.എം അംഗമായകെ.ടി. ജലീലിലൂടെ കേരളത്തിലെ ജനങ്ങള്‍ വീണ്ടുംമനസ്സിലാക്കുന്നു.മന്ത്രി ജലീലിന്റെ ബന്ധുവിന് ലഭിച്ച ചട്ടവിരുദ്ധവും നിയമ വിരുദ്ധവുമായ നിയമനംഒച്ചപ്പാടായപ്പോള്‍ ആ തസ്തികയില്‍നിന്ന് അയാള്‍രാജിവെച്ചു. എങ്കിലും മന്ത്രിക്ക് അതിനുള്ള പ്രത്യക്ഷമായ പങ്ക് വലിയൊരു നാണക്കേടായി നിലനില്‍ക്കുകയാണ്. ഒരു സി.പി.എം അംഗത്തില്‍ നിന്ന്ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇത്.സി.പി.എം നേതൃത്വത്തിലേക്ക് അടുത്ത കാലത്തായിപ്രവാഹം പോലെ ചില പ്രത്യേക വിഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ വരുന്നുണ്ട്. അവരില്‍ ചിലര്‍ക്ക്‌സ്വപ്‌നത്തിലെന്നപോലെ വലിയ സ്ഥാനമാനങ്ങളുംഅധികാര അവസരങ്ങളും ലഭിക്കുന്നു. അങ്ങനെയുള്ളവര്‍ പാര്‍ട്ടി അഭിമാന പൂര്‍വം പറയാറുള്ള’കമ്മ്യൂണിസ്റ്റ് സംസ്‌കാരം’ തൊട്ടു തീണ്ടിയിട്ടില്ലാത്തവരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തലശ്ശേരിയില്‍നിന്നുള്ള നിയമസഭാംഗം എ.എന്‍. ഷംസീറിന്റെകഥ തന്നെ നോക്കൂ. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ഷംസീറിന്റെ ഭാര്യയ്ക്ക് ലഭിച്ച അധ്യാപക നിയമനംഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കി. അഭിമുഖപരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിയെതഴഞ്ഞിട്ടാണ് എം.എല്‍.എയുടെ ഭാര്യയ്ക്ക് ആജോലി നല്‍കിയത്.നിയമവിരുദ്ധമായിരുന്നു ആനിയമനമെന്ന് കോടതി നിരീക്ഷിക്കുകയും ഹര്‍ജിക്കാരിയായ ഒന്നാം റാങ്ക്കാരിക്ക് ജോലിനല്‍കാന്‍ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഉറ്റവരെയുംബന്ധുക്കളെയും സേവിക്കാനാണ് രാഷ്ട്രീയഅധികാരം എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ വിശ്വസിക്കാന്‍തുടങ്ങുന്നത് എന്തിന്റെലക്ഷണമാണ്? അഴിമതിക്കെതിരായി പോരാട്ടംനടത്താന്‍ പോയിട്ട്, ശബ്ദിക്കാന്‍ തന്നെപാര്‍ട്ടിക്ക് കഴിയാതെ വരും ഇങ്ങനെ പോയാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here