തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം

0
22

തൃശൂര്‍: ജില്ലയില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. പട്ടിക്കാട് ജംഗ്ഷനിലാണ് ഇന്നലെ എടിഎം കവര്‍ച്ചാ ശ്രമങ്ങള്‍ ഉണ്ടായത്. എസ്ബിടിയുടെ എടിഎമ്മാണ് മോഷ്ടാക്കള്‍ ലക്ഷ്യംവച്ചത്. ദേശീയപാതയിലെ പട്ടിക്കാട് ജംഗ്ഷനില്‍ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്.
എടിഎമ്മിന്റെ മോണിറ്റര്‍ കുത്തിപൊളിച്ച നിലയിലാണ്. രാവിലെ പണമെടുക്കാന്‍ വന്നവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ബാങ്ക് അധികൃതരെത്തി പരിശോധിച്ചു. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പീച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. ഇതിനാല്‍ അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here