ദേവസ്വം മന്ത്രിയുമായി ചര്‍ച്ചയ്‌ക്കെത്തി; വാക്കുതര്‍ക്കം, ശരണംവിളി; ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

0
7

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കത്തിലെത്തി ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തു. ബിജെപി ജില്ല പ്രസിഡന്റ് അടക്കം എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശബരിമലയെക്കുറിച്ച് മന്ത്രിയുമായി ചര്‍ച്ച നടത്തി പിന്നീട് വാക്കു തര്‍ക്കത്തിലേക്കെത്തുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ ശരണം വിളിച്ചു പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലമായി നീക്കി. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്. ആറ് പേരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ബിജെപി ജില്ല പ്രസിഡന്റ് കെ.ശ്രീകാന്ത്, എ.വേലായുധന്‍, സുധാമ ഗോസാദ, പ്രേംരാജ്, മണിലാല്‍, എന്‍.ബാബുരാജ്, രാജേഷ് കായ്ക്കാര്‍, പ്രദീപ് എം.കുട്ടാക്കണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here