അഗസ്ത്യമലയിലെ അപൂര്‍വ്വയിനം സസ്യങ്ങള്‍ നശിച്ചു

0
30

പി.എം.മണി
അമ്പൂരി: ലോകത്ത് ലക്ഷണമൊത്ത രണ്ടാം ജനിതക മേഖലയായ അഗസ്ത്യമല വനാന്തരങ്ങളില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ കഠിന വരള്‍ച്ചയില്‍ നഷ്ടപ്പെട്ട അപൂര്‍വ ഇനം സസ്യങ്ങള്‍ അന്യം നിന്നു. എരിയ ഓര്‍ക്കിഡ് (എപ്പിഫൈറ്റിക് ഓര്‍ക്കിഡ്), മരങ്ങളില്‍ വളരുന്ന ഓര്‍ക്കിഡ്, പാപ്പിയോനന്ദ (ഉരുളന്‍ ഓര്‍ക്കിഡ്), ഹെക്‌ടേറിയ ഒവാലി ഹോമിയ, ലൈക്ക് ഓഫ് ഫേഡിയം, സൈക്കോ ഫൈറ്റം സ്മിയാനോ, ഫോളി ഡോട്ടോ ഇംപ്ലിക്കേറ്റ, ലീഫ് ലേസ ഓര്‍ക്കിഡ്, ലേഡീസ് സ്ലീപ്പര്‍ ഫോര്‍ഫാക്‌സ്, സെന്‍ഡ്രോബിയം, ലിത്വോഫൈറ്റിക് നീലം ഓര്‍ക്കിഡ്, ടൊസ്റ്റോറിയല്‍, പെരിസ്റ്റാലിസ്, സൂസന്ന പെറ്റാലിസ്, ഗ്യാസ്‌ട്രോണിയ എക്‌സലിസ്, പാപ്പിലോ പീഡിലം, ഡ്യൂറി, ഫിഡിമോളക്‌സ്, സൈഡല്‍, ഫിഡസിയാന തുടങ്ങിയവ പൂര്‍ണ്ണമായും നശിച്ചു.220 ഇനം ഓര്‍ക്കിഡുകളാണ് അഗസ്ത്യമലയില്‍ ഉണ്ടായിരുന്നത്. ആന്തൂറിയം, സര്‍ഹുക്കം, സിംബിഡിയം, യൂളോഫിയ, യേണ്‍ ഹെന്‍ട്രി, സക്‌റ്റൈറം, നേപ്പളന്‍സിസ്, ബ്രാക്ടിയോ കോര്‍ക്കിസ് തുടങ്ങി അന്‍പതോളം ഓര്‍ക്കിഡുകള്‍ മാത്രമാണിവിടെ കണ്ടുവരുന്നത്.

മനുഷ്യരുടെ നിത്യയൗവനം, ദീര്‍ഘായുസ്, പ്രസവ സുരക്ഷ, രക്തസംക്രമണത്തിനും ആദിവാസികള്‍ ഉപയോഗിച്ചു പോന്ന ആരോഗ്യ പച്ച ഇവിടെ വ്യാപകമായി വളര്‍ന്നിരുന്നു. ഇപ്പോള്‍ അഗസ്ത്യ സാനുക്കളില്‍ ഇവയൊന്നും കാണുന്നില്ല. ആന നിറുത്തി വനത്തില്‍ മാത്രമായി ചുരുങ്ങി. മനുഷ്യ ശരീരത്തിനാവശ്യമായ നാല്‍പത് ശതമാനം ജീവകങ്ങള്‍ ആരോഗ്യ പച്ചയിലുണ്ടെന്ന് ചൈന കണ്ടെത്തിയപ്പോള്‍ അഗസ്ത്യമലയിലെ ആരോഗ്യ പച്ചക്ക് 60% ജീനുകളുണ്ടെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചിട്ടുണ്ട്.മുന്‍കാലങ്ങളിലെ വേനലുകളില്‍ ഇവ കരിഞ്ഞുണങ്ങുക പതിവാണെങ്കിലും മഴക്കാലമായാല്‍ പൂര്‍വസ്ഥിതിയിലാകുമായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നഷ്ടമായ ഈ അപൂര്‍വയിനം ഓര്‍ക്കിഡുകള്‍ കഴിഞ്ഞ പ്രളയത്തില്‍ പോലും തിരിച്ചു വന്നില്ല. ഇത് അഗസ്ത്യമലയുടെ ലോക പൈതൃക സ്ഥാനത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ സസ്യശാസ്ത്രലോകം.

LEAVE A REPLY

Please enter your comment!
Please enter your name here