പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം

0
8

തലശ്ശേരി:പതിനാലുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച മധ്യ വയസ്‌കന് ഇരട്ടജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ആലക്കോട് നെടുവോട്ടെ വാഴവളപ്പില്‍ പി.എം അബ്ദുള്‍ ഖാദറെ (40)യാണ് അഡീഷ്‌നല്‍ ജില്ല സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്.
പിഴ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് തക്കതായ ധനസഹായം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.
ബലാല്‍സംഗ കുറ്റത്തിന് ജീവപര്യന്തവും അരലക്ഷം രൂപയുമാണ് ശിക്ഷ. പോക്സോ നിയമപ്രകാരമാണ് ജീവപര്യന്തവും അരലക്ഷം രൂപ പിഴയും വിധിച്ചത്. ഏഴാംക്ലാസ് പഠിക്കുമ്പോള്‍ മുതല്‍ 2017 നവംബര്‍ വരെ തുടര്‍ച്ചയായി പ്രതി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്.
കുട്ടി പീഡനത്തിനിരയായ കാര്യം സ്‌കൂളധികൃതരാണ് ആദ്യം മനസിലാക്കിയത്. ആലക്കോട് പൊലീസില്‍ 2017 നവംബര്‍ 17ന് മാതാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here