മെലിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാര്‍!

0
2

ജീവിതശൈലീ രോഗങ്ങള്‍ ഏറിവരുന്നത് ആരോഗ്യപ്രവര്‍ത്തകരെ മാത്രമല്ല, സാമാന്യ ജനങ്ങളെ പോലും ഉത്ക്കണ്ഠാകുലരാക്കുന്നു.വ്യായാമക്കുറവും ആഹാരരീതിയിലെഅപാകതകളും ക്രമം തെറ്റിയ ദിനചര്യകളും യുവാക്കളെ പോലും മാറാരോഗികളാക്കി മാറ്റുന്നു. അകാലവാര്‍ദ്ധക്യവും മരണവും ഇതുവഴി ഏറിവരികയാണെന്ന്ആരോഗ്യപഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുംഅതിന്റെ അപകടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുïെങ്കിലും അവയൊന്നും ഫലപ്രദമല്ലെന്ന് പറയപ്പെടുന്നു. പൊണ്ണത്തടി മൂലം രോഗികളായിത്തീരുന്ന കൊച്ചിയിലെ യുവാക്കളെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു പഠന റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജിലെ സര്‍ജറി പ്രൊഫസര്‍ ഡോ. ഒ. വി. സുധീര്‍ ആ റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് പറഞ്ഞ
വാക്കുകള്‍ ആരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.പൊണ്ണത്തടി ഒരിക്കലും നല്ല ആരോഗ്യലക്ഷണമല്ല. അമിത ആഹാരം ഇടതടവില്ലാതെ കഴിക്കുന്നതുകൊണ്ടു മാത്രമല്ല കൗമാരപ്രായക്കാരുടേയും ചെറുപ്പക്കാരുടേയും തടി അശാസ്ത്രീയമായി വര്‍ദ്ധിക്കുന്നത്.ശരിയായ വ്യായാമക്കുറവാണ് അടിസ്ഥാനകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫാസ്റ്റ്ഫുഡും സോഫ്റ്റ്ഡ്രിംഗ്‌സും ബര്‍ഗറും ഹോട്ട്‌ഡോഗും പലതരംസാന്‍ഡ്‌വിച്ചും നാവിന് രുചിക്കും എന്ന് കരുതി കുട്ടികള്‍ ആവേശത്തോടെ വാങ്ങിക്കഴിക്കുന്നു.അതിലടങ്ങിയിട്ടുള്ള ഗുരുതരമായ കൊഴുപ്പിന്റെ അംശം ശരീരത്ത് ലയിച്ചുചേരാന്‍ കഴിയുന്ന വിധം വ്യായാമ ക്രിയകളൊന്നും ചെയ്യാതിരുന്നാല്‍ വളരെ പെട്ടെന്ന് രോഗമായി ഈ ഭക്ഷണം കഴിക്കുന്ന ആളെ വേട്ടയാടുന്നു. കൊച്ചിയിലെ യുവാക്കളെക്കുറിച്ചാണ് അമൃതാ ആശുപത്രിയുടെ പഠനെമങ്കിലും കേരളത്തിന ്‌മൊത്തത്തില്‍ ബാധകമായ ഒരു ആതുരാവസ്ഥയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. പ്രമേഹം,രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അമിതമാകല്‍ തുടങ്ങിയഅവസ്ഥാവിശേഷങ്ങള്‍ക്ക് അടിസ്ഥാനകാരണംആഹാരത്തിലെ ക്രമക്കേടും ജീവിതചര്യയിലെ തകരാറുകളുമാണ്.പൊണ്ണത്തടി ഉള്ളവര്‍ക്ക് ഇത്തരം അവശതകള്‍ക്കു പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെക്രമംവിട്ട പ്രവര്‍ത്തനം മൂലമുള്ള അവശത ഉണ്ടാകും. പലതരം അര്‍ബുദങ്ങള്‍ക്കു കാരണമാകുന്നത്‌പൊണ്ണത്തടി മൂലമാണെന്ന് പഠനത്തില്‍ പറയുന്നു.ഹൃദ്രോഗത്തിന്റെയും മറ്റ് അനേകം ശാരീരികമായ താളംതെറ്റലുകളുടെയും കാരണമാണ് അമിതവണ്ണം. കേരളത്തിലെ ചെറുപ്പക്കാരെ തുറിച്ചുനോക്കുന്ന ഗുരുതരമായ ഈ ആരോഗ്യപ്രവര്‍ത്തനത്തെ സഗൗരവംനേരിടണം. യോഗാസനചര്യകള്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇതിനൊരു പ്രതിവിധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മനസിനും ശരീരത്തിനും ഒരുപോലെ നിയന്ത്രണ ശക്തി നല്‍കാന്‍ പതഞ്ജലി യോഗസൂത്രം പോലെ മറ്റെന്തുണ്ട്?

LEAVE A REPLY

Please enter your comment!
Please enter your name here