കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി; തകര്‍ന്ന മതിലിനടിയില്‍ അജ്ഞാതന്റെ മൃതദേഹം പിറ്റേന്ന് കണ്ടെത്തി

0
2

കൊട്ടാരക്കര: ദേശീയ പാതയില്‍ കൊട്ടാരക്കര നെടുവത്തൂര്‍ താമരശേരി ജംഗ്ഷന് സമീപം ശനിയാഴ്ച്ച രാത്രി 7 .30 ഓടെ സ്‌കോര്‍പ്പിയോ കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. തകര്‍ന്ന മതിലിനടിയില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു വെന്നറിയുന്നത് പിറ്റേ ദിവസം രാവിലെ .

അപകടത്തില്‍ തലയോട്ടി തകര്‍ന്ന് മുഖം വികൃതമായതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല . ശനിയാഴ്ച്ച രാത്രി ഏഴരക്കാണ് അപകടം നടന്നത് . കൊട്ടാരക്കരയില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് അമിത വേഗതയില്‍ എത്തിയ സ്‌കോര്‍പിയോ കാര്‍ പാതയോരത്ത് സ്ഥിതിചെയ്യുന്ന വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്ത് നില്‍ക്കുകയായിരുന്നുവെന്ന് ദ്രിസാക്ഷികള്‍ പറഞ്ഞു . അപകട സമയത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ബൈക്കിലിരുന്ന സംസാരിച്ചു കൊണ്ടിരുന്ന രണ്ട് പേര്‍ തലനാഴിരക്കാണ് രക്ഷപെട്ടത് .
ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന വീട്ടുകാര്‍ കാര്‍ ഉടമയുമായി വാക്ക് തര്‍ക്കമുണ്ടാവുകയും മതില്‍ പണിത് കൊടുക്കാമെന്ന ധാരണയില്‍ കാര്‍ അടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് തകര്‍ന്ന മതിലിനടിയില്‍ ഒരാളുടെ കാല്‍ പാദം കാണുന്നത്. തുടര്‍ന്ന് കൊട്ടാരക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി തകര്‍ന്ന മതിലിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യ്ത് പരിശോധിച്ചപ്പോള്‍ തലയോട്ടി തകര്‍ന്ന് മുഖം വികൃതമായ രീതിയില്‍ ഒരാളുടെ മൃതദേഹം കാണപ്പെടുകയായിരുന്നു .
ഇയാള്‍ എങ്ങനെ അപകടത്തില്‍പെട്ടുവെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മാറ്റി .കൊട്ടാരക്കര പൊലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here