ഒന്നേ നോക്കിയുള്ളൂ.. അതെന്റെ മോളായിരുന്നു…എന്തിനാ എന്റെ മോളിങ്ങനെ ചെയ്തത്… ഒരച്ഛന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകള്‍

0
10

കൊല്ലം: ഒന്നേ നോക്കിയുള്ളൂ.. അതെന്റെ മോളായിരുന്നു…. എന്തിനാ എന്റെ മോളിങ്ങനെ ചെയ്തത്… ഒരച്ഛന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകള്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ വേദനയോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഇന്നലെ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ഫാത്തിമാ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി രാഖി കൃഷ്ണയുടെ പിതാവാണിത്.

പരീക്ഷയ്ക്ക് എത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നും ഉത്തര സൂചികകള്‍ കണ്ടെത്തിയെന്ന് ക്ലാസില്‍ ഉണ്ടായിരുന്ന അധ്യാപിക മുതിര്‍ന്ന അധ്യാപകരടങ്ങുന്ന സ്‌ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ രാഖി മാനസികമായി തകര്‍ന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. കോളജില്‍ നിന്നും ഡീബാര്‍ ചെയ്യപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്ന രാഖി ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. ഇതേതുടര്‍ന്ന് വൈസ് പ്രിന്‍സിപ്പാളും മറ്റൊരു അധ്യാപകനും ചേര്‍ന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രാഖിയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. കോളജ് സമയം കഴിയാതെ പുറത്ത് പോകണമെങ്കില്‍ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തു പോയത് എങ്ങനെയെന്നും സഹപാഠികള്‍ ചോദിക്കുന്നു.

ഇന്നലെ ഉച്ചക്ക് 1മണിയോടെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ തിരുവനന്തപുരം -ന്യൂഡല്‍ഹി എക്സ്പ്രസ് ഇടിച്ചായിരുന്നു മരണം. മയ്യനാട് കൂട്ടിക്കട ശ്രീരാഗത്തില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ രാഖി കൃഷ്ണയാണ്(19) മരിച്ചത്. കൊല്ലം ഫാത്തിമാമാതാ കോളേജിലെ സ്വാശ്രയവിഭാഗം ബിഎ ഇംഗ്ലീഷ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

പരീക്ഷയ്ക്കിടെ വസ്ത്രത്തിലെ ചില ഭാഗത്തുനിന്ന് കുറിപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയോട് കോളേജ് അധികൃതര്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥിനിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഫാത്തിമാമാതാ കോളേജിന്റെ ഗേറ്റ് ഉപരോധിച്ചു. കോളേജ് അധികൃതരുടെ അനാവശ്യനടപടിമൂലമാണ് തങ്ങളുടെ പ്രിയ സുഹൃത്തിനെ നഷ്ടമായതെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

TRAGEDY AT FMNC KOLLAM

Posted by S A Amal Dev on Wednesday, November 28, 2018

LEAVE A REPLY

Please enter your comment!
Please enter your name here