ബോക്‌സിംഗില്‍ പെണ്‍ കരുത്തിന്റെ സ്വര്‍ണ്ണ തിളക്കവുമായി അഞ്ചു ആഷ സന്ദീപ്

0
6
ബോക്സിംഗില്‍ സ്വര്‍ണ്ണം നേടിയ അഞ്ചു തനിക്കു ലഭിച്ച മെഡലുമായി

രാജാക്കാട്: സംസ്ഥാന സീനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ പ്പിലും, യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയ അഞ്ചു ഇരട്ടി തിളക്കത്തിലാണ്. കര്‍ഷിക കുടിയേറ്റ ഗ്രാമമായ സേനാപതിപഞ്ചായത്തിലെ മാങ്ങാത്തൊട്ടി മങ്കുത്തേല്‍ സാബു, മിനി ദമ്പതികളുടെ രണ്ടാമത്തെ മകളായ അഞ്ചു ചെറുപ്പം മുതല്‍ കായിക രംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍സെക്കമ്ടറി സ്‌കൂളില്‍ പടിക്കുന്ന കാലത്താണ് ബോക്സിംഗിലേക്ക് ചുവടുവയ്പ്പ് നടത്തുന്നത്. സ്‌കൂള്‍ തലം മുതല്‍ അഞ്ചു ഇടിച്ച് നേടിയത് നിരവധി സുവര്‍ണ്ണ നേട്ടങ്ങളും പുരസ്‌ക്കാരങ്ങളുമാണ്.
നിലവില്‍ തുമ്പയില്‍ പി ജി വിദ്യാര്‍ഥയായ അഞ്ചുവിന് നല്ലൊരു ജോലിയും ലോകമറിയപ്പെടുന്ന ഒരു താരവുമായി മാറണമെന്നതാണ് ആഗ്രഹം.
ഡിസംബര്‍ മുപ്പതിന് രാജസഥാനില്‍ വച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് അഞ്ചു ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഛന്‍ സാബുവും, അമ്മ മിനിയും, സഹോദരന്‍ അജുവും അധ്യാപകരും വേണ്ട പ്രോത്സാഹനങ്ങളുമായി ഒപ്പമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here