രഞ്ജി ട്രോഫി: കേരളം കരകയറുന്നു

0
9

തിരുവനന്തപുരം: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് കേരളം. 25 റണ്‍സോടെ ജലജ് സക്സേനയും 36 റണ്‍സോടെ വിനൂപ് മനോഹരനുമാണ് ക്രീസില്‍. 77 റണ്‍സെടുത്ത രാഹുല്‍ മാത്രമാണ് കേരള നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വി.എ ജഗദീഷ് (0), വത്സന്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (24) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കും മുന്‍പേ വി.എ ജഗദീഷിനെ കേരളത്തിന് നഷ്ടമായി. ആകാശ് സുദനാണ് വിക്കറ്റ്. പിന്നാലെ രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദിനെ വികാസ് മിശ്രയും പുറത്താക്കി. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ ടീമിലെത്തിച്ചത്. എന്നാല്‍ അരങ്ങേറ്റത്തില്‍ തിളങ്ങാന്‍ വത്സനായില്ല.പിന്നാലെ നല്ല തുടക്കം ലഭിച്ച സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. രാഹുലുമൊത്ത് മൂന്നാം വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു പുറത്താകുന്നത്. ഡല്‍ഹിക്കായി ശിവം ശര്‍മ മൂന്നും ആകാശ് സുധാന്‍, വികാസ് മിശ്ര, ശിവാങ്ക് എന്നിവര്‍
ഓരോ വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here