കൊച്ചിയില്‍ മയക്കുമരുന്നുമായി സീരിയല്‍ നടി പിടിയില്‍; ഡ്രൈവറും കസ്റ്റഡിയില്‍; പിടിച്ചത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

0
12

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി സിനിമ-സീരിയല്‍ നടി പിടിയില്‍. ഫ്ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടിയും വില്‍പനയും നടത്തിയതിനാണ് നടി അശ്വതി ബാബു പിടിയിലായത്. ഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോയ് ഏബ്രാഹമിനേയും തൃക്കാക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഗ്രാമിന് 2000 രൂപയിലധികം വില വരുന്ന ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) മയക്കുമരുന്നാണ് നടിയില്‍ നിന്നും പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ എറണാകുളം പാലച്ചുവടുള്ള ഫ്ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നിരുന്നതായും പോലീസ് പറഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ബിനോയ് ഏബ്രാഹാമാണ് മയക്കുമരുന്ന് ബാംഗളൂരില്‍ നിന്ന് എത്തിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ( മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) എന്ന ലഹരി മരുന്നാണ് അന്ന് പിടികൂടിയത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്.

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നായിരുന്നു അത്.

നഗരത്തിലെ പാഴ്സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here