ലീന മരിയ പോള്‍ ഇന്നും ഹാജരായില്ല, പോലീസ് അന്വേഷണം ഉൗര്‍ജ്ജിതം

0
15

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന വെടിവെപ്പിന്റെ തുടര്‍ അന്വേഷണത്തിനായി ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളിനെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യും.
ലീന മരിയ പോള്‍ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.. അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്. ഇന്നലെ ലീനയോട് എത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇന്ന്് എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് പോലീസ് വിളിച്ചുവരുത്താന്‍ തയ്യാറെടുക്കുന്നത്. നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പോലീസിന്റെ നീക്കം.
കൊച്ചി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ഇവരുടെ സഹായികളുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ലീന മരിയ പോളിന്റെ സുഹൃത്തായ സുകേഷ് ചന്ദ്രശേഖറിന്റെ ഹവാല ഇടപാടുകള്‍ക്ക് വെടിവയ്പ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.
കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വെട്ടേഷന്‍ സംഘങ്ങളാകാം വെടിവയ്പ്പിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here