കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാം; ബിജെപിയെ വെട്ടിലാക്കി വി മുരളീധരന്‍

0
8

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരന്‍. സുപ്രീം കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി. മുരളീധരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് ഇ്‌പ്പോള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ‘സിഎന്‍എന്‍ ന്യൂസ് 18’ ഇംഗ്ലീഷ് ചാനലിലെ ചര്‍ച്ചയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്നമില്ല. അത്തരം ഭക്തരായ സ്ത്രീകള്‍ക്ക് പൊലീസും സര്‍ക്കാരും സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ ദിവസം രണ്ട് യുവതികള്‍ ശബരിമലയിലെത്തിയത് പൊലീസിന്റെ വ്യക്തമായ ഗൂഢാലോചനയിലൂടെയാണെന്നും ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നുവെന്നും ചര്‍ച്ചയില്‍ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here