ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിതകൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; രാഷ്ട്രീയബന്ധത്തെക്കുറിച്ച് പരാമര്‍ശമില്ല

0
23

പത്തനംതിട്ട: പന്തളത്ത് കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെത് ആസൂത്രിതകൊലപാതകമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളില്‍ തമ്പടിച്ചത്. ‘എറിഞ്ഞു കൊല്ലെടാ അവന്‍മാരെ’ എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്.

കരിങ്കല്‍ കഷ്ണങ്ങള്‍, ഇഷ്ടിക, സിമന്റ് കട്ടകള്‍ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചന്ദ്രന്‍ ഉണ്ണിത്താന്റെ കൊലപാതകത്തില്‍ സിപിഎം പ്രവ!ര്‍ത്തകരായ കണ്ണനും അജുവും റിമാന്‍ഡിലാണ്. എന്നാല്‍ ഇവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here