ആലുവ.സജി വാളാശ്ശേരിയുടെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ ഈ സീസണിലെ 9 മത് ബാച്ചിലെ 19 പേരാണ് ഇന്ന് പെരിയാർ നീന്തി കടന്നത് .
ഇതിൽ7 വയസ് മുതൽ 60 വയസുവരെയുള്ളവരാണ്.ഇതിൽ തന്നെ ഇരട്ട സഹോദരിമാരും പിതാവും ഉണ്ട് എന്നതും അവിശ്വസനിയമാണ്.
അഭിരാമി എം നായർ (7), ശ്രീജിത്ത്  ആർ (31),  ആദിത്യൻ എസ്  (9), അർജുൻ എസ് (9 ), അനുഷ വി ടി  (38), അഭിനവ്  കെ  എ  (14 ),  മഹാദേവ്  ജി  (15), ബ്രിജേഷ് കുമാർ എൻ എസ്  (46), മമത (30), ക്വീൻഫിസ ഫിനേഷ്  (12), രമേഷ് കുമാർ ടി എ  (50 ), കൃഷ്‌ണേന്ദു പി എം  (15 ), അജേഷ് പി സ്  (36), രാജി എം യു  (36), ശ്രീദേവ് കെ എ  (7),  അവന്തിക വലേരി  (8 ), സാരംഗ് സുധീഷ് ബാബു  (12 ),  ആദിദേവ് ഐ എസ്  (11), അൽഫിൻ ജീജൻ  (10 ) എന്നിവരാണ് ഇന്ന് മണ്ഡപംകടവിൽ നിന്ന് അക്കരെ നിന്തികടന്ന് ഇല പറിച്ച് ഇക്കരെദേശം കടവിലേക്ക് മുക്കാൽ കിലോമീറ്റർ പെരിയാർ കുറുകെ നീന്തി എത്തിയത്.
വിഷുദിനത്തിൽ രാവിലെ 8 നു ആലുവ കീഴ്മാട് സ്വദേശിയായ അയാൻ അഹമ്മദ് എന്ന 5  വയസുകാരൻ  780 മീറ്ററോളം പെരിയാർ മുറിച്ചു കടക്കും.
നമ്മളുടെ ചുറ്റുപാടും അനേകം മുങ്ങി മരണങ്ങൾ നടക്കുമ്പോൾ ഏത് പ്രായക്കാർക്കും ഏത് ശാരീരിക പരിമിതി ഉള്ളവർക്കും നീന്തൽ വളരേ നിസാരമായി പരിശീലിക്കാം എന്ന് എല്ലാവരേയും ബോദ്ധ്യപെടുത്തുക എന്ന ഒരു ലക്ഷ്യവും സജി വാളാശ്ശേരിൽ ആലൂവ മണപ്പുറം ദേശം കടവിൽ നടത്തുന്ന സൗജന്യ നീന്തൽ പരീശീലനത്തിനുണ്ട്. കഴിഞ്ഞ 15 വർഷമായി നടത്തുന്ന സൗജന്യ നീന്തൽ പരിശീലനത്തിലൂടെ 9500 ഓളം പേരെ നീന്തൽ പരിശീലിപ്പിച്ചു. അതിൽ 2000 ഓളം പേർ 780 മീറ്ററോളം പേരിയാർ കുറുകേ നീന്തി. പത്തോളം പേർ ഭിന്ന ശേഷിക്കാരാണ്. ആലുവ സ്വദേശി രതീഷും ഈയിടെ രാജാന്ത്യര വാർത്തകളിൽ ഇടം പിടിച്ച കോഴിക്കോട് വെളിമണ്ണ സ്വദേശീ ആസിമും സജി വാളാശ്ശേരിൽ നീന്തൽ പരിശീലിച്ച് പേരിയാർ കുറുകേ നീന്തിയതിലൂടെ പ്രശസ്ത്തി നേടിയവരാണ്.
2024 ഫെബ്രൂവരി 1 ന് സജി വാളാശ്ശേരിയുടെ നേതൃത്വത്തിൽ 60 ഓളം പേർ ആലുവ മണപ്പുറം ദേശത്ത് വാളാശ്ശേരീ റിവർ സ്വിമ്മിങ്ങ് ക്ലബിൻ്റെ 12 കിലോമീറ്റർ ചുറ്റളവിൽ ഉള്ള 110 സ്കുളുകൾ സന്ദർശിച്ച് അവധിക്കാല സൗജന്യ പരിശീലനത്തേപ്പറ്റി അദ്ധ്യാപകർ മുഖേന ഏകദേശം 60,000 കുട്ടികളുടെ രക്ഷിതാക്കളേ കുട്ടികളേ നീന്തൽ പരിശീലിപ്പിക്കേണ്ടതിനേ പറ്റി ബോധവൽക്കരിക്കുക ഉണ്ടായി. നിലവിൽ രാവിലേ 5:30 ന് തുടങ്ങി 8 മണി വരേ നീളുന്ന നീന്തൽ പരീശീലനം 2 ബാച്ചുകളായി ആണ് നടത്തുന്നത്. 3 വയസു മുതൽ 80 വയസ് വരെയുള്ളവരേയാണ് നീന്തൽ പരിശീലിപ്പിക്കുന്നത്.  ഈ വർഷം ഇതുവരെ1500 ഓളം പേർ  പരിശീലനത്തിന് ചേർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here