അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്നു തുടക്കം; സ്ത്രീ പ്രവേശനത്തിനെതിരെ ഗ്രോത്രാചാര സംരക്ഷണ യജ്ഞം തുടങ്ങി

0
3

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്.സ്ത്രീകള്‍ കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ തടയില്ല.

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം പ്രതിഷേധത്തിലാണ്. ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോണക്കാട് ഗ്രോത്രാചാര സംരക്ഷണ യജ്ഞം തുടങ്ങി. അഗസ്ത്യാര്‍കൂട ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്റെനേതൃത്വത്തിലാണ് പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here