പ്രശസ്തമാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളിമൂസയെ ‘വ്യാജമായി ‘കൊന്നയാള്‍’ അറസ്റ്റില്‍

0
6

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായ എരഞ്ഞോളി മൂസ മരിച്ചു എന്ന് വ്യാജവാര്‍ത്ത സൃഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി സല്‍സബിലില്‍ ഷെല്‍കീര്‍ (38)നെയാണ് തലശ്ശേരി ടൗണ്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തത്.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള ഒരു വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. ഇത് കാട്ടുതീപോലെ മറ്റ് ഗ്രൂപ്പുകളിലെക്ക് പ്രചരിച്ചു. . ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തലശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മൂസയുടെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.മൂസയാതൊരു കുഴപ്പവുമില്ലാതെ തലശ്ശേരി ചാലില്‍ മൊട്ടാ ബ്രത്തെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞ മൂസ താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്ത സൃഷ്ടിച്ച വരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പറയുന്ന വീഡിയോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തു.പോലിസില്‍ പരാതി ലഭിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ വാര്‍ത്ത ഉണ്ടാക്കി പ്രചരിപ്പിച്ചയാളെ സി.ഐ ആസാദിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. നേരെത്തെയും എരഞ്ഞോളി മൂസ മരിച്ചതായി വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here