കേരളം തല്ലിയപ്പോള്‍ കേന്ദ്രം തലോടി

0
7

സാമാന്യ ജനങ്ങള്‍ക്ക് ആഹ്ലാദം പകരുന്ന നിര്‍ദേശങ്ങളുമായി നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഈ കാലയളവിലെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ചു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും സ്വീകാര്യമായ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. മൂന്നുമാസത്തിനപ്പുറത്തേക്ക് അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു ഗവണ്‍മെന്റിന്റെ ഇടക്കാല ബജറ്റാണ് ഇതെങ്കിലും ഒരു പൂര്‍ണ ബജറ്റിന്റെ സ്വഭാവവും സ്വരവും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ക്കുണ്ട്. വരുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഭരണമുന്നണി അവതരിപ്പിക്കുന്ന ഒറു പ്രകടനപത്രികയാണ് കേന്ദ്രബജറ്റെന്ന് വിമര്‍ശിക്കാവുന്നതാണ്. ഇതേ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നെങ്കില്‍ മാത്രമല്ലെ നിര്‍ദേശങ്ങളെല്ലാം നടപ്പാക്കേണ്ട ബാധ്യതയുള്ളു. തിരഞ്ഞെടുപ്പിനുശേഷം മറ്റൊരു സര്‍ക്കാരാണ് വരുന്നതെങ്കില്‍ നയവും രീതികളും ഇതായിരിക്കില്ല്‌ല്ലോ.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തുടര്‍ച്ചയ്ക്കുവേണ്ടി അഹോരാത്രം അധ്വാനിക്കുന്നതിന്റെ ഒന്നാംതരം പ്രകടനമാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പീയൂഷ് ഗോയല്‍ നടത്തിയത്.കഴിഞ്ഞ അഞ്ച്‌വര്‍ഷത്തോളം സാമ്പത്തിക മേഖലയിലും ക്ഷേമ,വികസന മേഖലകളിലും ചരിത്രപരമായ നേട്ടങ്ങള്‍കൈവരിച്ചു എന്ന് അവകാശപ്പെടുന്ന മോദി ഗവണ്‍മെന്റ് ഈ ബജറ്റിലൂടെ അവര്‍ക്ക് സംഭവിച്ച വീഴ്ചകള്‍പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചെറുകിട കര്‍ഷകരെ സഹായിക്കാനുള്ളഉദാരമായ പദ്ധതികള്‍ അതാണ് സൂചിപ്പിക്കുന്നത്.പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി – രാജ്യത്തെ12 കോടി കര്‍ഷകര്‍ക്ക് നേട്ടമായി തീരുമെന്നാണ്പ്രതീക്ഷ. വര്‍ഷത്തില്‍ 6000 രൂപ മുന്‍കാല പ്രാ ല്യത്തോടെ 2 ഹെക്ടറില്‍ താഴെ ഭൂമിയുളള എല്ലാകര്‍ഷകരുടേയും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട്എത്തുകയാണ്. കോണ്‍ട്രി്യൂട്ടറി സമ്പ്രദായത്തില്‍അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60വയസ്സു കഴിഞ്ഞാല്‍ മാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന നിര്‍ദ്ദേശവും ബജറ്റിലുണ്ട്. ഇതിനെല്ലാമുപരിമാസവരുമാനക്കാരായ ഇടത്തരക്കാര്‍ക്ക് ബജറ്റില്‍പ്രഖ്യാപിച്ചിരിക്കുന്ന ആദായ നികുതി ഇളവുകളാണ് ഏറ്റവും വലിയ ആകര്‍ഷണം.നിലവിലെആദായനികുതി ഇളവു പരിധിയായ രണ്ടര ലക്ഷത്തില്‍ നിന്ന് പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തി.സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയും ആക്കി.വര്‍ഷം 7 ലക്ഷംരൂപാ വരെ സ്ഥിരവരുമാനമുള്ളവര്‍ക്ക് ആദായനികുതി അടയ്ക്കാതെ കഴിയാമെന്നാണ്ഇതില്‍ നിന്ന് അനുമാനിക്കാവുന്നത്. ഏതെങ്കിലുംചെറിയ നിക്ഷേപപദ്ധതി കൂടി സ്വീകരിച്ചാല്‍ പരമാവധി എട്ട് ലക്ഷം രൂപ വരെ ആദായമുള്ളവര്‍ക്ക്‌നികുതി ബാധ്യതയില്‍നിന്ന് ഒഴിവാകാനാവും. ശമ്പളക്കാരായ ഇടത്തരക്കാരുടെ കയ്യടി ലഭിക്കാന്‍ ഇത്ധാരാളം മതി.ആദായനികുതി പരിധി ഉയര്‍ത്തണമെന്ന് ഇക്കൂട്ടര്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി ആഗ്രഹിച്ചുപോരുന്നതാണ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലികഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നും അവരുടെ പ്രതീക്ഷനിറവേറ്റിയില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ബജറ്റ്അവതരിപ്പിക്കാന്‍ അവസരം ലഭിച്ച റെയില്‍വേ മന്ത്രിഗോയല്‍ ഒറ്റയടിക്ക് കോടിക്കണക്കിന് ഉദ്യോഗസ്ഥസമൂഹത്തെ കൈയിലെടുത്തിരിക്കുന്നു. കൂടാതെചില അടിസ്ഥാന വര്‍ഗ്ഗങ്ങളെ തൊട്ടു തലോടാനുംമന്ത്രി മറന്നില്ല. എല്ലാ വീടുകളും ഇക്കൊല്ലം തന്നെവൈദ്യുതീകരിക്കും എന്നത് പൊതുവില്‍ സ്വാഗതംചെയ്യപ്പെടേണ്ടതാണ്. അംഗനവാടി, ആശാ വര്‍ക്കര്‍മാര്‍ക്കനിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിഫലം50 ശതമാനം ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇ.എസ്.ഐ പരിധി 21,000 രൂപയായും തൊഴിലാളികളുടെ വാര്‍ഷിക ബോണസ് ഇപ്പോഴുള്ളതിന്റെഇരട്ടിയായും ഉയര്‍ത്തുന്നു. സംഘടിത മേഖലയിലെതൊഴിലാളികളുടെ മുഴുവന്‍ കയ്യടി കിട്ടാന്‍ ഇത്മതിയാകുമെന്നാവും മോദി സര്‍ക്കാരിന്റെ പ്രതീക്ഷ.കേരളസര്‍ക്കാരിന്റെ വാര്‍ഷികധനകാര്യ ബജറ്റ് കഴിഞ്ഞ ദിവസം പരിശോധിച്ചതിന്റെ ചൂടാറുംമുമ്പാണ് നാം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ വായിക്കുന്നത്. പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുകഎന്ന ലക്ഷ്യത്തോടെ ആവേശപൂര്‍വം 25 പദ്ധതികള്‍ അവതരിപ്പിച്ച് സ്വ്പനവ്യാപാരിയെപ്പോലെ ഉദാരനായ ഡോ. തോമസ് ഐസക്ക് എന്ന ധനകാര്യ വിദഗ്ദ്ധനെ രാഷ്ട്രീയമായി തോല്‍പിച്ചിരിക്കുകയാണ് ഈ കേന്ദ്രബജറ്റ്. രണ്ട് വര്‍ഷക്കാലം ഒരു ശതമാനം പ്രളയസെസ് ഈടാക്കാന്‍ കേരളത്തിന് അനുമതി നല്‍കിയതിലൂടെ കേന്ദ്രം കേരളത്തെ ഒരു ചതിക്കുഴിയില്‍ പെടുത്തി എന്നുവേണം കരുതാന്‍. വലിയ ഒരവസരം ലഭിച്ചു എന്ന വിചാരത്തില്‍ ജിഎസ്ടിയോട് ചേര്‍ത്ത് മിക്കവാറും എല്ലാ ഉപഭോക്തൃവസ്തുക്കള്‍ക്കും ഒരു ശതമാനം അധികനികുതി ഈടാക്കി ജനങ്ങളെ നികുതിഭാരം കൊണ്ട് ശ്വാസം മുട്ടിക്കാന്‍ ആവേശം കാട്ടിയ ധനമന്ത്രി ഐസക്ക് കേന്ദ്ര ബജറ്റ് നിര്‍ദേശം വായിച്ച് അന്തംവിടുന്നുണ്ടാകും. കര്‍ഷകരെയും സാധാരണക്കാരെയും കയ്യിലെടുക്കുകവഴി ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞപ്പോള്‍ ബുദ്ധിജീവിയായ കേരള ധനകാര്യമന്ത്രി ജനങ്ങളെ നികുതിഭാരം കൊണ്ട് വിഷമിപ്പിക്കേണ്ടിവരുന്നു. ഇതിന്റെ രാഷ്ട്രീയമായ തിരിച്ചടി കേരളത്തിലെ ഇടതുമുന്നണിക്കു നേരിടാതിരിക്കാന്‍ തരമില്ല. കേന്ദ്രം നല്‍കിയ അനുമതി ഒരു ചതിക്കുഴിയായിരുന്നല്ലോ എന്ന് ഇപ്പോള്‍ ഡോക്ടര്‍ ഐസക്ക് വിചാരിക്കുന്നുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here