ധനമന്ത്രിയുടെ സ്വപ്‌നവും നാളത്തെ കേരളവും

0
7

വാര്‍ഷിക ബജറ്റ് കണക്കുകളുടെ ഒരു കളിയല്ല.മനുഷ്യന്റെ ജീവിതഗതിയെ മുന്നോട്ട് നയിക്കാന്‍ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട പദ്ധതി ആസൂത്രണങ്ങളുടെ വലിയൊരു ആശയമാണ് അത്. ഈഅര്‍ത്ഥത്തില്‍ ധനമന്ത്രി ടി. എം. തോമസ് ഐസക്ക്ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച വാര്‍ഷികജറ്റ്ക്രിയാത്മകമാണെന്നു പറയാം. ധാരാളം നികുതിനിര്‍ദ്ദേശങ്ങള്‍ വഴി ജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവുകള്‍ഏറും. അതേസമയം വരുമാനം കൊണ്ട്ജനങ്ങള്‍ക്ക്കൂടുതല്‍ മെച്ചപ്പെട്ട ജീവിതപശ്ചാത്തലമൊരുക്കാന്‍ ഭാവനശാലിയായ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരിതം കേരളംതാണ്ടിയ വര്‍ഷമാണ് കടന്നുപോയത്. പ്രളയാനന്തരകേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സമഗ്രമായആലോചനകള്‍ സര്‍ക്കാര്‍ പലവഴിക്ക് നടത്തിവരികയായിരുന്നു. എല്ലാത്തിനും പണമാണ് അത്യാവശ്യം.പണം പലവഴി വരും. അര്‍ത്ഥവത്തായും ആസൂത്രിതമായും വരവിനെ ചെലവുമായി സമരസപ്പെടുത്തുന്നകലാപ്രവര്‍ത്തനമാണ് വാര്‍ഷിക ജറ്റിലൂടെ ഒരുധനമന്ത്രി അനുഷ്ഠിക്കുന്നത്. ഇക്കാര്യത്തില്‍ ഡോ.തോമസ് ഐസക്ക് ഈവര്‍ഷം മികച്ച സ്‌കോര്‍ നേടിയിരിക്കുന്നു. നവകേരള നിര്‍മ്മാണത്തിന് 25 വിവിധപദ്ധതികളാണ് മന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.അവ ഓരോന്നും സ്തുത്യര്‍ഹമാം വിധംനടപ്പാക്കപ്പെട്ടാല്‍ കേരളം നാനാതരത്തില്‍ മെച്ചപ്പെടും. ആധുനികകേരളത്തിലെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ് സഞ്ചാരയോഗ്യമായ പാതകളും വേഗതയേറിയയാത്രാസൗകര്യങ്ങളും. അതിവേഗ റെയില്‍പ്പാതവഴി ഈ ലക്ഷ്യം സാധ്യമാക്കാം എന്ന നിര്‍ദ്ദേശംസ്വാഗതാര്‍ഹമാണ്. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനസംഖ്യാനുപാതികമായികേരളത്തില്‍ റെയില്‍പ്പാതയുടെ ദൈര്‍ഘ്യം വളരെകുറവാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ട് പുതിയൊരുറെയില്‍പാത നിര്‍മ്മിക്കുന്നതിന്റെ പ്രായോഗികതഎന്തെന്ന് ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്നാല്‍അങ്ങനെയൊരു നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ ഭാവികേരളത്തിന് വലിയൊരു അനുഗ്രഹമായിരിക്കും.നിലവിലുള്ള റെയില്‍പ്പാതയ്ക്ക് അനുബന്ധമായികാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്നഅതിവേഗ റെയില്‍പ്പാത കേരളത്തിന്റെ ആകെ ജീവിതരീതി മാറ്റിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡോ. ഐസക്കിന്റെ ഇക്കൊല്ലത്തെ ബജറ്റില്‍ ധാരാളംപുതിയ നികുതിനിര്‍ദ്ദേശങ്ങളുണ്ട്. ആഡംര ജീവിതത്തെ ആശ്ലേഷിക്കുന്നവരെ വര്‍ധിപ്പിച്ച നികുതിയിലൂടെ വരിഞ്ഞുകെട്ടാന്‍ മന്ത്രി ഉത്സാഹിക്കുന്നതുപോലെതോന്നുന്നു. വലിയ വീടുകളുടെ തറ വിസ്തീര്‍ണ്ണം നോക്കി നികുതി ഈടാക്കുന്നതുംനിര്‍മ്മാണസാമഗ്രികള്‍ക്കെല്ലാം ഇനംപ്രതി നികുതി കൂട്ടുന്നതുംസാമാന്യജനങ്ങളേക്കാള്‍ ഉപരി സമ്പന്നരെയാണ്ബാധിക്കുന്നതെന്ന് കമ്യൂണിസ്റ്റുകാരനായ മന്ത്രി കരുതുന്നുണ്ടാവും. കേരളത്തിലെ മധ്യവര്‍ഗ്ഗ, ഇടത്തര
ക്കാര്‍ ഉപരിവര്‍ഗ്ഗത്തെ അന്ധമായി അനുകരിക്കുന്നവരാണ്.വരുമാനത്തില്‍ കൂടുതല്‍ പൊലിമയുള്ളജീവിതം പ്രകടിപ്പിക്കുന്ന ഇടത്തരക്കാരുടെ പിടലിക്ക് പിടിച്ചതുപോലെയാണ് ഈനികുതി വര്‍ദ്ധനവ് പ്രത്യക്ഷത്തില്‍ തോന്നുന്നത്. കാര്‍, കമ്പ്യൂട്ടര്‍, ഇരുചക്രവാഹനങ്ങള്‍, മൊബൈല്‍ഫോണ്‍,സ്വര്‍ണ്ണം, വെള്ളി എന്നുവേണ്ട സിമന്റ്, ഗ്രാനൈറ്റ്,ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ്, മദ്യം, സിഗററ്റ് തുടങ്ങിയവയ്‌ക്കെല്ലാം ധനമന്ത്രി കൂടുതല്‍ നികുതിഏര്‍പ്പെടുത്തിയിരിക്കുന്നു. പതിവായി നികുതിലഭ്യമാകുന്ന മേഖലകളില്‍ പിന്നെയും പിടിമുറുക്കുന്ന മന്ത്രി നികുതി വരുമാനത്തിന് പുതിയസ്രോതസ്സുകള്‍കണ്ടെത്തുകയോ നൂതന മേഖലകളെക്കുറിച്ച് ആരായുകയോ ചെയ്യുന്നില്ല. രണ്ടു വര്‍ഷംപ്രളയസെസ് ഏര്‍പ്പെടുത്താന്‍കേന്ദ്രനികുതിവകുപ്പ് സംസ്ഥാനസര്‍ക്കാരിന്പ്രത്യേക അനുമതി നല്‍കിയിരുന്നു. ധനമന്ത്രി അത്ഏര്‍പ്പാടാക്കിയിരിക്കുന്നത് ഉപഭോക്തൃവസ്തുക്കളുടെ വിലയിന്മേല്‍ ഒരുശതമാനം എന്നനിലയ്ക്കാണ്എന്ന നിലയ്ക്കാണ്. നിലവിലുള്ള നികുതിയിന്മേല്‍ 1%ആയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അത്ര വലിയ ബാധ്യതഉണ്ടാവുമായിരുന്നില്ല. ഇപ്പോള്‍ ജി.എസ്.ടിക്കു പുറമേഒരു ശതമാനം കൂടി അധികനികുതി നല്‍കേണ്ടിവരും.രണ്ട് വര്‍ഷത്തേക്ക് എല്ലാ ഉല്പന്നങ്ങളുടേയും വിലവര്‍ധിക്കാന്‍ ഇത് കാരണമാകുമെന്ന് പറയേണ്ടതില്ല.

ബജറ്റിലെ ക്ഷേമ, പെന്‍ഷന്‍, വികസന നിര്‍ദ്ദേശങ്ങള്‍ ആവേശകരവും സ്വാഗതാര്‍ഹവുമാണ്. ഒരുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയലക്ഷ്യങ്ങള്‍ അവയിലോരോന്നിന്റേയും പിന്നിലുണ്ട്എന്ന് വ്യക്തം. എല്ലാത്തരം ക്ഷേമപെന്‍ഷനുകളും100 രൂപ കൂട്ടി. വരുന്ന അഞ്ച് വര്‍ഷത്തേക്ക് ഈവര്‍ധനതോത് ഉയരും. സാര്‍വ്വത്രികമായ ആരോഗ്യഇന്‍ഷുറന്‍സ് കേരളത്തിലെ എല്ലാ കുടുംങ്ങള്‍ക്കുംബാധകമാകുന്നതോടെ പാശ്ചാത്യ ദേശങ്ങളിലെപ്പോലെചികിത്സാചെലവിെന്റ ഭാരത്ത ില്‍ നിന്ന ് രോഗികള്‍സംരക്ഷിക്കപ്പെടുമെന്നതാണ് വലിയ ഗുണം. ഇലക്ട്രിക് വാഹനങ്ങളെ നികുതി ഇളവിലൂടെ പ്രോത്സാഹിപ്പിക്കുകയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ വൈദ്യുതി ഇന്ധനാധിഷ്ഠിതമാക്കാന്‍ നിര്‍ദ്ദേശിക്കുകയുംചെയ്യുക വഴി ഭാവിയിലേക്കുള്ള നല്ലൊരു ചുവടുവയ്പാണ് ധനമന്ത്രി നടത്തുന്നത്. ശരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ അനുബന്ധ സൗകര്യമൊരുക്കാന്‍739 കോടി രൂപ നീക്കിവെച്ച ധനമന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപഗ്രാന്റുംനല്‍കുന്നു. കുട്ടനാട് രണ്ടാം പാക്കേജ് എന്ന പേരില്‍ 1000 കോടി രൂപ നീക്കിവെച്ചു. കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലുറപ്പിനും തീരദേശവാസികള്‍ക്കും ധനസഹായം ഉറപ്പാക്കിയ ധനമന്ത്രിഎല്ലാ വിഭാഗം സാധാരണക്കാരേയും തൊട്ടുതലോടി പോകാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം വോട്ടായിമാറണമെന്ന് അദ്ദേഹവും സര്‍ക്കാരും ഇടതുപാര്‍ട്ടികളും ആഗ്രഹിക്കുന്നുണ്ടാകും. തൊഴിലില്ലായ്മപരിഹരിക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ വിമര്‍ശനം ഇതിനെല്ലാം പുറമെനിലനില്‍ക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here