വയനാട്ടില്‍ ഒരാളെ കൂടി കടുവ കൊന്ന് തിന്നു; മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ ആക്രമണം; ജനം ഭീതിയില്‍

0
48

ഉസ്മാന്‍ അഞ്ചുകുന്ന്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെആക്രമണം; ഒരാള്‍ കൂടി കൊല്ലപ്പെട്ടു മൂന്നു ദിവസത്തിനിടയില്‍ ഇത് രണ്ടാമത്തെ ആളെയാണ് കടുവ ഭക്ഷണമാക്കുന്നത്.കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്താണ് ഒരാളെ കൂടി ആക്രമിച്ചുകൊന്നത്. കാട്ടുനായ്ക്ക കോളനിയിലെ കുള്ളന്‍ (34) ആണ് കൊല്ലപ്പെട്ടത്. വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൃതദേഹം ഭക്ഷിച്ച രീതിയില്‍ കണ്ടെത്തുകയായിിരുന്നു.കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസഗൗഡറുടെ മകന്‍ ചിന്നപ്പ (35) യെ ഇതെ കടുവ ആക്രമിച്ചുകൊന്നിരുന്നു. പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴാണ് കടുവ ചിന്നപ്പയെ ആക്രമിച്ച് ഭക്ഷിച്ചത്. കടുവയുടെ ആക്രമണത്തില്‍ രണ്ടാമത്തെയാളും കൊല്ലപ്പെട്ടതോടെ ജനരോഷം ശക്തമാവുകയാണ്. കടുവയുടെ അക്രമം ഭയന്ന് ദിവസങ്ങളായി ജനങ്ങള്‍ പുറത്തിറങ്ങാറില്ല കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകാറില്ല.ആര്‍ക്കും എപ്പോഴും ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ജനങ്ങള്‍.വീടുകള്‍ക്കുള്ളില്‍ പോലും സുരക്ഷിതരല്ല. ആദിവാസി ഭവനങ്ങളിലാണ് ഏറ്റവും വലിയ പ്രശ്നം. രാത്രിയില്‍ പ്രദേശവാസികള്‍ ഉറങ്ങാതെ തീപന്തങ്ങളും പടക്കങ്ങളുമൊക്കെയായി കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും കാവലിരിക്കുകയാണ്.
കര്‍ണാടകാവനത്തില്‍ കാട്ടുതീയും വരള്‍ച്ചയുുമൊക്കെ ശക്തമായതോടെയാണ് കടുവ പോലുുള്ള അക്രമകാരികളായ മ്യഗങ്ങള്‍ കേരളാ അതിര്‍ത്തിയിലേക്ക് കടന്നുു വന്നിരിക്കുന്നത്. പ്രദേശത്ത് വന്‍ വനപാലക-പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട് അക്രമകാരിയായ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും കടുവ കെണിയില്‍ കുടുങ്ങിയിരുന്നില്ല.അക്രമകാരിയായ കടുവയെ മയക്കുവെടിവെച്ച് പിടിക്കാനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here