സംസ്ഥാന ബജറ്റ് :കൊണ്ടോട്ടിയില്‍വിദ്യാഭ്യാസ സമുച്ചയം; മങ്കടയില്‍ വികസനത്തിന് 50 കോടി

0
111

മലപ്പുറം: കൊണ്ടോട്ടിയില്‍ പുതിയ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റ് നിര്‍ദ്ദേശം. ഇതിനായി 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൊണ്ടോട്ടി പഴയങ്ങാടി റോഡിനോട് ചേര്‍ന്ന് നിലവില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിര്‍മ്മിക്കുന്നത്. കൊണ്ടോട്ടി ഗവ.താലൂക്ക് ആശുപത്രിക്ക് 60 ലക്ഷവും ഓമാനൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന് 40 ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഇതു കൂടാതെ ഇരുപതോളം പദ്ധതികള്‍ക്ക് ടോക്കണ്‍ തുക അനുവദിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരില്‍ ഹജജ് ഹൗസിനോട് ചേര്‍ന്ന് വനിതാ ബ്ലോക്ക്, കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്‍, കൊണ്ടോട്ടി പൈതൃക ടൂറിസം പദ്ധതി, ചീക്കോട് കുടിവെള്ള പദ്ധതി, കൊണ്ടോട്ടി ടൗണ്‍ സൗന്ദര്യ വല്‍ക്കരണം, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെട്ടത്.

പെരിന്തല്‍മണ്ണ
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 20 പ്രവൃത്തികളാണ് മഞ്ഞളാം കുഴി അലി എം.എല്‍.എ നിര്‍ദ്ദേശിച്ചത്. അതില്‍ 13 പ്രവൃത്തികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. താഴേക്കോട് – പള്ളിപ്പടി -ബിടാത്തി റോഡ് ( കി.മീ 0/ 000 മുതല്‍ 3/500 വരെ) , ആനമങ്ങാട് – മണലായ – മുതുകുര്‍ശി റോഡ് ( കി.മീ 0 / 000 മുതല്‍ കി.മീ 6/ 000 വരെ), പെരുമ്പിലാവ് – നിലമ്പൂര്‍ റോഡ് (കി.മീ 42/780 നും കി.മീ 62/320 നും ഇടയില്‍ വീതി കൂട്ടി) ബിഎം & ബിസി ചെയ്യാന്‍ യഥാക്രമം 40 ലക്ഷം, 40 ലക്ഷം, 60 ലക്ഷം എന്നിങ്ങനെ ഫണ്ട് വച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ 100 രൂപ ടോക്കണ്‍ പ്രൊവിഷന്‍ വച്ചാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

താനൂര്‍
സംസ്ഥാന ബജറ്റില്‍ താനൂര്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട കുടിവെള്ള പദ്ധതിയ്ക്ക് 50 കോടി അനുദിച്ചു. കനോലി കനാല്‍ നവീകരണം, ദവധാര്‍-കാട്ടിലങ്ങാടി-തയ്യാല റോഡ് ബൈപ്പാസ്, ബംഗ്ലാകുന്ന്-മീശപ്പടി-കോട്ടിലത്തറ- ഏഴൂര്‍ റോഡ് (10കാടി)പാറയില്‍ റെഗുലേറ്റര്‍ (25 കോടി)വഴക്കത്തെരുവ്-താനൂര്‍ ലിങ്ക് റോഡ് (5കോടി),ഏഴൂര്‍ മഞ്ഞക്കടവ് പാലം (12കോടി)എന്നീ പദ്ധതികളും അനുവദിച്ചു.കൂടാതെ ഫിഷറീസ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഒട്ടേറെ പദ്ധതികളും ബജറ്റില്‍ വകയിരുത്തി.

തിരൂരങ്ങാടി
എടരിക്കോട് സ്പിന്നിംഗ് മില്‍- 3 കോടി രൂപ, പരപ്പനങ്ങാടി ഹാര്‍ബര്‍ കിഫ്ബി വഴി നടപ്പിലാക്കും.ബജറ്റില്‍ തുക വകയിരുത്തിയതും, പരാമര്‍ശം നടത്തിയവയും 1-തിരൂരങ്ങാടി മൂഴിക്കല്‍ തടയണ നിര്‍മ്മാണവും, കടലുണ്ടിപുഴയുടെ തിരൂരങ്ങാടി മണ്ഡലഭാഗത്തെ കര സംരക്ഷണവും2-ചെമ്മാട് കോഴിക്കോട് റോഡ് ഡ്രൈനേജ് നിര്‍മ്മിച് നവീകരിക്കല്‍- 50 ലക്ഷം രൂപ3- കൊഴിചെന സ്‌പോര്‍ട്‌സ് ഹബ്ബ് നിര്‍മ്മാണം 4-വെണ്ണിയൂര്‍ ജംക്ഷന്‍ വീതി കൂട്ടി നവീകരിക്കല്‍ 5-തിരൂരങ്ങാടി ചോര്‍പ്പട്ടി പമ്പ് ഹൌസ് മുതല്‍ ചെരുപാര വരെ എക്‌സ് പ്രസ്സ് കനാല്‍ നിര്‍മ്മാണം. 6-പരപ്പനങ്ങാടി ന്യുകട്ടില്‍ പുതിയ പാലം നിര്‍മ്മാണം-40 ലക്ഷം രൂപ. 7-പരപ്പനങ്ങാടി എല്‍.ബി.എസ് ഐ.ഐ.എസ്.ടി സ്ഥലം ഏറ്റെടുത്തു നിര്‍മ്മാണം 8-പാലച്ചിറമാട് മുതല്‍ പുത്തൂര്‍ വരെ ക്ലാരി തോട് ആഴം കൂട്ടി നവീകരിക്കല്‍ 9-എടത്തുരിത്തിക്കടവ് പാലം നിര്‍മ്മാണം-40 ലക്ഷം രൂപ 10-പരപ്പനങ്ങാടി കെട്ടുങ്ങല്‍ മുതല്‍ ചെട്ടിപ്പടി ഫിഷറീസ് കോളനി വരെ കടല്‍ ഭിത്തി നിര്‍മ്മാണം 11-ഉള്ളണം കുടിവെള്ള പദ്ധതി 12- തിരൂരങ്ങാടി മണ്ഡലത്തിലെ മോര്യാ കാപ്പ് നവീകരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വള്ളിക്കുന്ന്
വള്ളിക്കുന്നില്‍ ന്യൂനപക്ഷ പഠന കേന്ദ്രം സ്ഥാപിക്കും.ഫയര്‍ സ്റ്റേഷനും പരിഗണന. മൂന്നിയൂര്‍,ചേലേമ്പ്ര, പെരുവളളൂര്‍,തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍്കുടിവെളള പദ്ധതി നവീകരണം,തേഞ്ഞിപ്പലം ആസ്ഥാനമായി ഫയര്‍ സ്റ്റേഷന്‍,മൂന്നിയൂര്‍ വില്ലേജ് വിഭജിച്ച് മൂന്നിയൂര്‍,വെളിമുക്ക് എന്നീ വില്ലേജുകളായും, പളളിക്കല്‍ വില്ലേജ് വിഭജിച്ച് കരിപ്പൂര്‍, പളളിക്കല്‍ വില്ലേജുകളായി മാറ്റുക, മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം, വളളിക്കുന്ന് ആര്‍ട്‌സ് ആന്‍്ഡ് സയന്‍സ് കോളജ,് ചേളാരി-ഒളകര റോഡില്‍ കുമ്മന്‍തൊടി പാലം വളളിക്കുന്ന് ,അരിയല്ലൂര്‍ വില്ലേജുകളെ ബന്ധിപ്പിക്കുന്ന മുദിയം പാലം നിര്‍മാണം, ഇരുന്‍ പോത്തിങ്ങല്‍ പാലം നിര്‍മാണം, ചേലേമ്പ്ര പുല്ലിപ്പുഴക്ക് കുറുകെ മുനമ്പക്കടവ് പാലം നിര്‍മാണം, ആനങ്ങാടി റെയില്‍വേ മേല്‍പാലം നിര്‍മാണം,ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മാണം, കടലുണ്ടി പുഴയില്‍ ഉപ്പുവെളളം കയറാതിരിക്കാന്‍ തേഞ്ഞിപ്പലം,വളളിക്കുന്ന് പഞ്ചായത്തിലുമായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം, യൂനിവേഴ്‌സിറ്റി-കടക്കാട്ടുപാറ-ഒലിപ്രംകടവ്-മുക്കത്ത്ക്കടവ് റോഡ്,വളളിക്കുന്ന് ടിപ്പുസുല്‍ത്താന്‍ റോഡ്,കണ്ണംവെട്ടിക്കാവ് -പുത്തൂപാടം-ഐക്കരപ്പടി-കാക്കഞ്ചീരി റോഡ് എന്നിവയുടെ പുനരുദ്ധാരണം,അത്താണിക്കല്‍ ജംങ്ഷന്‍,ആനങ്ങാടി ജംങ്ഷന്‍,കൂട്ടുമൂച്ചിജംങഷന്‍്,തയ്യിലക്കടവ് ജംങഷന്‍,മുട്ടിച്ചിറ ജംങഷന്‍,പറമ്പില്‍ പീടിക ജംങഷന്‍, പളളിക്കല്‍ ജംങഷന്‍, കരുവാംങ്കല്ല് ജംങഷന്‍ നവീകരണവും ബ്യൂട്ടിഫിക്കേഷനും,കരിപ്പൂര്‍ എയര്‍പോര്‍ട്ട് പാക്കേജ് (എയര്‍്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഗ്രാമീണ റോഡുകള്‍ ബി.എം. ആന്റ് ബിസി ചെയ്ത് നവീകരിക്കല്‍)
കടലുണ്ടിപ്പുഴ, പുല്ലിപ്പുഴ, ബാലാതിരുത്തി എന്നിവയുടെ പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കല്‍,വളളിക്കുന്ന് പഞ്ചായത്തിലെ വിവിധ തോടുകള്‍, തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവളളൂര്‍പഞ്ചായത്തുകളിലെ കിഴക്കന്തോട്, മൂന്നിയൂര്‍ പഞ്ചായത്തിലെ മാന്തോട്,ചെര്‍ന്നൂര് ചാലി, പാപ്പന്നൂര്‍ ചാലി, ചേലേമ്പ്ര പഞ്ചായത്തിലെ കൊപ്രതോട്,മൂന്നുതോട്,പളളിക്കല്‍ പഞ്ചായത്തിലെ വിവിധ തോടുകള്‍ എന്നിവയുടെ സംരക്ഷണവും പുനരുദ്ധാരണവും പെരുവളളൂര്‍,നടുക്കര ജി.എല്‍.പി സ്‌കൂള്‍,ഒളകര ജി.എല്‍.പി സ്‌കൂള്‍,കരിപ്പൂര്‍, ജിഎല്‍പി സ്‌കൂള്‍, കുമ്മിണിപ്പറമ്പ് ജി.എല്‍പി സ്‌കൂള്‍, കൂമണ്ണ ജി.എല്‍പി സ്‌കൂള്‍,തേഞ്ഞിപ്പലം,കൊയപ്പ എന്നിവയുട അടിസ്ഥാന സൗകര്യ വികസനം,ദേശീയ പാതക്കരികില്‍ കോഹിനൂരില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസ് നിര്‍മാണം, ആനങ്ങാടി മിനി ഹാര്‍ബര്‍ നിര്‍മാണം, മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം,പള്ളിക്കല്‍ കുടിവെള്ള പദ്ധതി.തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരൂര്‍
സംസഥാന ബജറ്റില്‍ തിരൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ തുകയും വകയിരുത്തിയത് റോഡുകളുടെ നവീകരണങ്ങള്‍ക്ക്. പത്ത് കോടിയലധികം രൂപയാണ് റോഡു നവീകരണത്തിനായി മാത്രം ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. തിരൂര്‍ നിയോജക മണ്ഡലത്തിലെ ജി.പി അങ്ങാടി-തിരുന്നാവായ റോഡിന് അഞ്ച് കോടിയും മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡിന് മൂന്ന് കോടിയും ചുങ്കം-കുട്ടികളത്താണി റോഡിന് രണ്ട് കോടിയും തിരൂര്‍-തലക്കടത്തൂര്‍ റോഡിന് 50 ലക്ഷവുമാണ് ബി.എം ആന്‍ഡ് ബി.സി പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയത്. മലയാളം സര്‍വ്വകലാശാലക്ക് ഒമ്പത് കോടി ഉള്‍പ്പടെ തുഞ്ചന്‍പറമ്പിന്റെ വികസനത്തിനാവശ്യമായ തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ വിവിധ പദ്ധതികള്‍ക്കാവശ്യമായ ടോക്കണ്‍ പ്രൊവിഷനും ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കോട്ടക്കല്‍
കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി ബജറ്റില്‍ 1.40കോടി അനുവദിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം 40 ലക്ഷം, കോട്ടക്കല്‍ മിനി സിവില്‍ സ്റ്റേഷന്‍ 40 ലക്ഷം,വളാഞ്ചേരി നഗരസഭ സമുച്ചയ നിര്‍മ്മാണം 40 ലക്ഷം, ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം 10 ലക്ഷം, മേല്‍മുറി വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം 10 ലക്ഷം എന്നിവക്കാണ് ഫണ്ടനുവദിച്ചത്.കൂടാതെമണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച 20 പ്രവൃത്തികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഞ്ഞിപ്പുര മൂടാല്‍ – ബൈപ്പാസ് പൂര്‍ത്തീകരണം,പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് പൂര്‍ത്തീകരണം, പി.എച്ച്.സി. മുക്കിലപ്പീടിക റോഡ്, ദേശീയപാത 17 മുതല്‍ കുറ്റിപ്പുറം പി.ഡബ്ല്യു ഡി. റസ്റ്റ് ഹൗസ് റോഡ്, പാറമ്മല്‍ – പറങ്കിമൂച്ചിക്കല്‍ റോഡ് തുടങ്ങിവയുടെഅഭിവൃദ്ധിപ്പെടുത്തല്‍,കോട്ടക്കല്‍ ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആധുനിക രീതിയില്‍ നവീകരണം, ഇരിമ്പിളിയം പഞ്ചായത്തില്‍ സ്റ്റേഡിയം നിര്‍മ്മാണം,കൈതക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്, കുറ്റിപ്പുറം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, പൊ•ള ബഡ്‌സ് സ്‌കൂള്‍, മാറാക്കര ബഡ്‌സ് സ്‌കൂള്‍, എടയൂര്‍ ബഡ്‌സ് സ്‌കൂള്‍, കോട്ടക്കല്‍ ട്രഷറിക്ക് സ്വന്തമായ കെട്ടിടം, ഇരിമ്പിളിയം പുറമണ്ണൂര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കെട്ടിടം, വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ എന്നീ പ്രവൃത്തികളാണ് ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

തവനൂര്‍
സംസ്ഥാന ബജറ്റില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ 22 പ്രവൃത്തികള്‍ അനുവദിച്ചു.
കൂട്ടായി – പടിഞ്ഞാറേക്കര ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണം (എട്ട് കോടി), എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം (അഞ്ച് കോടി),പുറത്തൂര്‍ പള്ളിക്കടവ് സംരക്ഷണഭിത്തി നിര്‍മ്മാണം (ആറ് കോടി), ജി.യു.പി.എസ് വെള്ളാഞ്ചേരി കെട്ടിട നിര്‍മ്മാണം (മൂന്ന് കോടി), തവനൂര്‍ ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണം (10 കോടി), ജി.എല്‍.പി.എസ്. കാലടി, കെട്ടിട നിര്‍മ്മാണം (രണ്ട് കോടി),ജി.എല്‍.പി സ്‌കൂള്‍, എടപ്പാള്‍ കെട്ടിട നിര്‍മ്മാണം (രണ്ട് കോടി), തൃപ്പങ്ങോട് മിനി സ്റ്റേഡിയം നിര്‍മ്മാണം (അഞ്ച് കോടി),കേളപ്പജി ഗവ. എച്ച്.എസ്.എസ് കെട്ടിട നിര്‍മ്മാണം (മൂന്ന് കോടി), വട്ടക്കുളം പി.എച്ച്.സി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിട നിര്‍മ്മാണം (രണ്ട് കോടി), തൃപ്പങ്ങോട് പി.എച്ച്.സി കെട്ടിട നിര്‍മ്മാണം (രണ്ട് കോടി), പുറത്തൂര്‍ ബസ്റ്റാന്റ് പുഴയോര സംരക്ഷണ ഭിത്തി നിര്‍മ്മാണം (അഞ്ച് കോടി),ജി.എം.യു.പി സ്‌കൂള്‍ എടപ്പാള്‍ കെട്ടിട നിര്‍മ്മാണം (രണ്ട് കോടി), ജി.എല്‍.പി സ്‌കൂള്‍ ചമ്രവട്ടം കെട്ടിട നിര്‍മ്മാണം -(ഒരു കോടി),ജി എല്‍ പി .എസ് മറവഞ്ചേരി കെട്ടിട നിര്‍മ്മാണം (മൂന്ന് കോടി), ജി.ബി.എല്‍.പി.എസ്മൂതൂര്‍, കെട്ടിട നിര്‍മ്മാണം ( രണ്ട് കോടി), തൃപ്പങ്ങോട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം (അഞ്ച് കോടി), എടപ്പാള്‍ – അങ്ങാടി റോഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രവൃത്തികള്‍ (ഒരു കോടി), കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളാട്ടു പാടം വരെ ജലസേചന പദ്ധതി നടപ്പാക്കാന്‍ (രണ്ട് കോടി),ജി.യു.പി.സ്‌കൂള്‍ പോത്തനൂര്‍ കെട്ടിട നിര്‍മ്മാണം (മൂന്ന് കോടി), ജി.എം.എല്‍.പി സ്‌കൂള്‍ കൂട്ടായി നോര്‍ത്ത് കെട്ടിട നിര്‍മ്മാണം (രണ്ട് കോടി),ജി.എം.എല്‍.പി സ്‌കൂള്‍ കൂട്ടായി സൗത്ത് കെട്ടിട നിര്‍മ്മാണം (രണ്ട് കോടി).

മങ്കട
മങ്കട മണ്ഡലത്തിലെ 20 പ്രവൃത്തികള്‍ക്ക് 50 കോടി രൂപയുടെ ഭരണാനുമതിക്കുള്ള ശുപാര്‍ശ നല്‍കി ബജറ്റ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. പെരുമ്പിലാവ് നിലമ്പൂര്‍ സംസ്ഥാന പാതയില്‍ മണ്ഡലത്തിലെ ഭാഗത്തിന് 1.52 കോടി രൂപ, ഉമ്മത്തൂര്‍ – ചാഞ്ഞാല്‍ കുറുവ റോഡ് 70 ലക്ഷം,വള്ളിക്കാപ്പറ്റ- ചിറ്റത്തുപാറ – പന്തല്ലൂര്‍ റോഡ് ബി.എം, ബി.സി ചെയ്ത് നവീകരിക്കുന്നതിന് 40 ലക്ഷം രൂപ, ഉമ്മത്തൂര്‍ – ചാഞ്ഞാല്‍ കുറുവ റോഡ് 70 ലക്ഷം, എന്നിവക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ബാക്കിയുള്ള പ്രവൃത്തികള്‍ നൂറ് രൂപ ടോക്കണ്‍ വെച്ച് ബജറ്റ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് മുന്‍ഗണനാ ക്രമത്തില്‍ ഭരണാനുമതി ലഭിക്കുന്നതിന് വേണ്ടി ശ്രമിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

നിലമ്പൂര്‍
സംസ്ഥാന ബജറ്റില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ കൈനിറയെ പദ്ധതികള്‍. പത്തിലേറെ പ്രധാന പദ്ധതികള്‍ക്കു പുറമെ ചെറിയ പദ്ധതികളും ടോക്കണ്‍ പദ്ധതികളായി ബജറ്റില്‍ ഇടം പിടിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന്റെ ആദ്യഘട്ടത്തിനായി 30 കോടിയാണ് ഉള്‍ക്കൊള്ളിച്ചത്.മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തികള്‍ക്കായി 40 കോടി, നിലമ്പൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് അഞ്ച് കോടി, നിലമ്പൂര്‍ സബ്ട്രഷറി കെട്ടിട നിര്‍മ്മാണത്തിന് മൂന്ന് കോടി, എടക്കര പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് രണ്ട് കോടി,എടക്കര മരുത റോഡില്‍ കെട്ടുങ്ങല്‍ പാലത്തിന് രണ്ട് കോടി,എടക്കര ബൈപ്പാസ് നിര്‍മ്മാണത്തിന് നാല് കോടി, നിലമ്പൂരില്‍ കോടതി സമുച്ചയം ആറ് കോടി, മരം വെട്ടിച്ചാല്‍- കാരപ്പുറം- മുണ്ട റോഡിന് 12 കോടി, ഉപ്പട- ചെമ്പന്‍കൊല്ലി- പള്ളിപ്പടി റോഡിന് അഞ്ച് കോടി, വാരിക്കല്‍- ചുള്ളിയോട് റോഡിന് അഞ്ച് കോടി എന്നിങ്ങനെയാണ് ടോക്കണ്‍ തുക വകയിരുത്തിയ പ്രധാന പദ്ധതികള്‍.ജില്ലാ ആശുപത്രി ക്കായി ബജറ്റില്‍ ടോക്കണ്‍ തുക അനുവദിച്ച സാഹചര്യത്തില്‍ ഡി.പി.ആര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here