ഇന്ത്യ- ഇംഗ്ലണ്ട് ഇന്റര്‍ നാഷണല്‍ മത്സരത്തിന് കൃഷ്ണഗിരിയില്‍ വേദി ഒരുങ്ങുന്നു

0
10
കൃഷ്ണഗിരി സ്റ്റേഡിയം

കൃഷ്ണഗിരി: ഇന്ത്യ -എ ടീമും ഇംഗ്ലണ്ട് എ ടീമും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട്ടിലെത്തും. വൈത്തിരി വില്ലേജി ലാണ് ഇരു ടീമുകളും താമസി ക്കുന്നത്. ഫെബ്രുവരി 5 നു രണ്ടു ടീമുകളുംകൃഷ്ണഗിരി ഗ്രൗണ്ടില്‍ പരിശീലന ത്തിനിറ ങ്ങും.

രാവിലെ 9 മണി മുതല്‍ 12 മണി വരെ ഇന്ത്യ-എ ടീമും ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 4 മണി വരെ ഇംഗ്ലണ്ട് -എ ടീമുമാണ് പരിശീലനത്തിനിറങ്ങുക. ഇന്ത്യന്‍ ടീമിന്റെ കോച്ച് രാഹുല്‍ ദ്രാവിഡും ഇംഗ്ലണ്ട് ടീമിന്റേത് ആന്റി ഫ്‌ലവറുമാണ്. ഫെബ്രുവരി 7 മുതല്‍ 10 വരെയാണ് മാച്ച്.
അങ്കിത് ഭാവനെ നയിക്കുന്ന ഇന്ത്യ എ ടീമില്‍ കെ.എല്‍ രാഹുല്‍, വരുണ്‍ ആരോണ്‍, ശഹബാസ് നദീം, ജലജ് സക്‌സേന, പ്രിയങ്ക് പഞ്ചാല്‍, ശ്രാദ്ധുല്‍ താക്കൂര്‍, റിക്കി ഭുയി, ആവേശ് ഖാന്‍, നവദീപ് സൈനി, മായങ്ക് മാര്‍ക്കണ്ഡെ, ശ്രീകര്‍ ഭരത്, സിദ്ധേശ് ലാധ്, അഭിമന്യൂ ഈശ്വരന്‍ എന്നിവരാണ് അണിനിരക്കുന്നത്. കേരളത്തിനായി ഇക്കഴിഞ്ഞ രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ജലജ് സക്‌സേനക്ക് ഇന്ത്യ എയിലേക്കുള്ള വാതില്‍ തുറന്നത്. 2015ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സ്, 2016ല്‍ അരങ്ങേറിയ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഡുക്കറ്റ്, 2018ല്‍ അരങ്ങേറിയ ഡൊമനിക് ബെസ്, സാക്ക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി, ഡാനി ബ്രിഗ്‌സ്, സാം ഹൈന്‍, ടോം ബെയ്‌ലി, വില്‍ ജാക്ക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇംഗ്ലണ്ട് ലയണ്‍സിനായി പാഡണിയുന്നത്. ഇന്ത്യയെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുമ്പോള്‍ സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച വികറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡി ഫ്‌ളവറാണ് ഇംഗ്ലണ്ട് ലയണ്‍സിനെ പരിശീലിപ്പിക്കുന്നത്.

ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ സെമിഫൈനല്‍ മത്സരത്തിനും കൃഷ്ണഗിരി വേദിയായി. വിദര്‍ഭയായിരുന്നു എതിരാളികള്‍. അഞ്ചുദിന മത്സരം വെറും ഒന്നര ദവസം കൊണ്ട് അവസാനിപ്പിച്ച വിദര്‍ഭ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തപ്പോഴും കേരളത്തിന്റെ പേസര്‍മാര്‍ തലയുയര്‍ത്തി നിന്നത് കൃഷ്ണഗിരിയുടെ പിച്ചിലാണ്.

പുകള്‍പ്പെറ്റ ബാറ്റിംഗ് ലൈനപ്പുള്ള വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് 208 റണ്ണില്‍ അവസാനിപ്പിക്കാന്‍ കേരളത്തിന്റെ പേസ് ത്രയങ്ങളായ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി നിതീഷ് എന്നിവര്‍ക്ക് കൃഷ്ണഗിരിയിലെ പിച്ച് ആവോളം പിന്തുണ നല്‍കി. രഞ്ജിയുടെ രാജകുമാരന്‍ വസീം ജാഫറും ഇന്ത്യയുടെ പേസര്‍ ഉമേഷ് യാദവും അടക്കമുള്ളവര്‍ കൃഷ്ണഗിരിയില്‍ മത്സരിക്കാനിറങ്ങിയ അവിസ്മരണീയ മുഹൂര്‍ത്തത്തിനും സെമിഫൈനല്‍ മത്സരം വേദിയായി. മുന്‍പ് തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കൃഷ്ണഗിരിക്ക് ഇത് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു. ഒരു ചതുര്‍ദിന മത്സരമായിരുന്നു ആദ്യം കൃഷ്ണഗിരിക്കായി ബി.സി.സി.ഐ ഷെഡ്യൂള്‍ ചെയ്തിരുന്നത്.

എന്നാല്‍ മുന്‍കാലങ്ങളില്‍ മികച്ച സംഘാടനം കാഴ്ചവെച്ച കൃഷ്ണഗിരി സ്‌റ്റേഡിയം അധികൃതരുടെ പ്രകടനം കൂടി കണക്കിലെടുത്താണ് കേരളത്തിന്റെ രഞ്ജി നോക്കൗട്ട് മതസ്‌രങ്ങള്‍ കൂടി കൃഷ്ണഗിരിക്ക് നല്‍കിയത്. താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വേദിയാവാനും കൃഷ്ണഗിരിക്ക് സാധിച്ചിട്ടുണ്ട്. വയനാടിന്റെ കലാവസ്ഥയും കഷ്ണഗിരിയെ പ്രശസ്തമാക്കിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ബി സി സി ഐ തുടരെത്തുടരെ മത്സരങ്ങള്‍ കൃഷ്ണഗിരിക്കായി നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here