മമതയില്ലാത്ത കലാപം

0
30

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് പൊടുന്നനെവലിയൊരു ഭരണഘടനാ പ്രതിസന്ധി പ്രശ്‌നംഉത്ഭവിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അതിര്‍ത്തിയുടെ രേഖകള്‍ പെട്ടെന്ന് മാഞ്ഞുപോയപോലെ അസാധാരണമായ അവ്യക്തത ഉടലെടുത്തു. പൊലീസും പൊലീസും തമ്മിലുള്ള ചെറിയൊരു തര്‍ക്ക പ്രശ്‌നത്തില്‍ സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി പ്രോട്ടോക്കോള്‍ മറന്ന് നേരിട്ട് ഇടപെട്ടതോടെ അത് കേന്ദ്ര-സംസ്ഥാന തര്‍ക്ക പ്രശ്‌നമായി വളര്‍ന്നു. ഇപ്പോള്‍ പ്രശ്‌നം പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണ്.

വളരെ ലഘുവായ ഒരു കുറ്റാന്വേഷണ പ്രശ്‌നം ഫെഡറല്‍ ബന്ധങ്ങളിലെ കൈകടത്തല്‍രൂപത്തില്‍ മാറിയത് വരുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയൊരു രാഷ്ട്രീയ വിവാദമായി മാറുകയാണ്. ശാരദ, റോസ്‌വാലി ചിട്ടിതട്ടിപ്പ് കേസുകളില്‍ സി.ബി.ഐഅന്വേഷണം നടത്തിവരികയാണ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടക്കുന്നഅന്വേഷണത്തില്‍ തെളിവു ശേഖരിക്കാനായിസി.ബി.ഐ ഓഫിസര്‍മാര്‍ ബംഗാളിലെത്തി.കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെപക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമുള്ള തെളിവു സംന്ധിച്ച രേഖകളുണ്ടെന്നഅറിവ് വച്ചുകൊണ്ട് അവര്‍ ഒഴിവു ദിവസമായഞായറാഴ്ച പൊലീസ് കമ്മീഷണര്‍ രാജീവ്കുമാറിന്റെഭവനത്തിലെത്തി .കമ്മീഷണറെഅറസ്റ്റ്
ചെയ്യാനോചോദ്യംചെയ്യാനോആയിരുന്നില്ലെന്നാണ് ഭാവം. പക്ഷേ നിയമപരമായ വാറണ്ടില്ലാതെ കമ്മീഷണറുടെ വീട്ടിലെത്തിയസി.ബി.ഐ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് കൈയോടെ അറസ്റ്റ് ചെയ്ത് നീക്കി.മാത്രമല്ല, സംസ്ഥാനത്തെ സിബിഐ ആസ്ഥാനം പൊലീസിന് നിയന്ത്രിക്കാനാവാത്തവിധം അവിടെ കേന്ദ്രപൊലീസായ സിആര്‍പിഎഫ് പ്രതിരോധപരമായി വളയുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി മമത കമ്മീഷണറുടെവസതിയിലെത്തി നിയമപരവും രാഷ്ട്രീയവുമായ ഒരു ദേശീയ യുദ്ധമാക്കി പ്രശ്‌നത്തെമാറ്റി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ തനിക്കുണ്ടാവണമെന്ന് മമത ബാനര്‍ജിഅഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേന്ദ്രപൊലീസായ സിബിഐ ആണോ ബംഗാളി ഗവണ്‍മെന്റിന്റെ കീഴിലുള്ള സംസ്ഥാനപൊലീസാണോ കേമന്‍ എന്ന താര്‍ക്കിക വിഷയമല്ല ഇത്. കേന്ദ്ര ഭരിക്കുന്നബി.ജെ.പി ഗവണ്‍മെന്റും ബംഗാള്‍ ഭരിക്കന്നതൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വെല്ലുവിളിയാണ് അടിസ്ഥാന കാരണം. ഈഅനിഷ്ട സംഭവങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിന് ബംഗാളില്‍ ഒരുറാലിയില്‍ എത്താന്‍ സംസ്ഥാന ഗവണ്‍മെന്റ്ആകാശമാര്‍ഗ്ഗം തുറന്നുകൊടുത്തില്ല. യോഗിആദിത്യനാഥ് കയറിയ ഹെലികോപ്ടര്‍ അനുമതിയില്ലാത്തതിനാല്‍ നിലത്തിറക്കാന്‍ പറ്റാതെബംഗാളിനുമേല്‍ വട്ടം ചുറ്റി തിരിച്ചുപോന്നു.പിന്നീട് അദ്ദേഹം റോഡ് മാര്‍ഗ്ഗമാണ് റാലിസ്ഥലത്തെത്തിയത്. ബംഗാളിലെ ചോദ്യംചെയ്യാപ്പെടാനാവാത്ത റാണി താനാണെന്ന്‌തെളിയിച്ച് മമത ആഹ്ലാദിച്ചിരിക്കുമ്പോഴാണ്‌സി.ബി.ഐ ഓഫിസര്‍ കൊല്‍ക്കത്ത സിറ്റിപൊലീസ് കമ്മിഷണറുടെ വീട്ടില്‍ ചിട്ടിതട്ടിപ്പുകേസിന്റെ അന്വേഷണവുമായി എത്തിയത്. മുഖ്യമന്ത്രി മമതയെ ക്ഷീണിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഒരു നടപടിയായി വേണം അതിനെ കാണാന്‍. യുപി മുഖ്യമന്ത്രിയെ നിലംതൊടാതെ വട്ടംചുറ്റിച്ചതിന് പകരം വീട്ടുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിക്ക് മനസിലായി. ‘എന്റെ ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണെന്ന് സ്വയം ന്യായീകരിച്ച് ചീറ്റപ്പുലിയെപ്പോലെ കമ്മീഷണറുടെ വസതിയില്‍സന്ധ്യയ്ക്ക് പാഞ്ഞെത്തിയ മുഖ്യമന്ത്രി മമതബാനര്‍ജി പൊലീസുംസി.ബി.ഐയും തമ്മിലുള്ള വിഷയം രാത്രിയില്‍ തന്നെദേശീയശ്രദ്ധയില്‍ എത്തിച്ചു. ഇനി കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് തീരുമാനിച്ചേക്കാം. എങ്കിലുംഈ വിവാദത്തില്‍ അന്തിമമായി ആര്‍ക്കായിരിക്കും നേട്ടം? ബി.ജെ.പിക്കോ മമത ഉള്‍പ്പെട്ടപ്രതിപക്ഷത്തിനോ? വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ അതറിയാന്‍കാത്തിരിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here