നിയമസഭാ സെക്രട്ടറിയേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് സ്റ്റുഡിയോ: ആദ്യ അഭിമുഖം മലപ്പുറം കലക്ടറുമായി

0
3

മലപ്പുറം: നിയമസഭാ സെക്രട്ടറിയേറ്റില്‍ ഐ.ടി മിഷന്റെ സഹായത്തോടെ സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തന സജ്ജമായി. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുമായി ആദ്യ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളാണ് ജില്ലയെ ഇതിനായി തെരഞ്ഞെടുക്കുന്നതിന് കാരണമായത്. കേരളത്തില്‍ ആദ്യമായി എല്ലാ താലൂക്ക് ഓഫീസുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ വന്നത് മലപ്പുറം ജില്ലയിലാണ്. ജില്ലാ കലക്ടര്‍ താലൂക്ക് അധികാരികളുമായി സ്ഥിരമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്താറുണ്ട്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രവര്‍ത്തനങ്ങളുമായി ഐ.ടി മിഷന്‍ മുന്നോട്ടു പോവുകയാണ്.
സെക്രട്ടേറിയറ്റില്‍ നിയമസഭാ സമ്മേളനത്തിന് ശേഷം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here