പാവുമ്പയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് മരിച്ച സംഭവം: ഒരാള്‍ റിമാന്റില്‍

0
142
പിടിയിലായ ദിനരാജ്

കരുനാഗപ്പള്ളി: തഴവ പാവുമ്പ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളില്‍ ഒരാളെ കരുനാഗപ്പള്ളി പോലിസ് പിടികൂടി. തഴവ മുല്ലശ്ശേരിമുക്ക് അമരീന്ത്ര പടിറ്റതില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന ദിന രാജ് (23) ആണ് പിടിയിലായത്.സംഘര്‍ഷത്തെ തുടര്‍ന്നുണ്ടയ വീടുകയറി ആക്രമണത്തിലെ ഒന്നാം പ്രതിയും കുടിയാണ് പിടിയിലായ ദിനരാജ്.കരുനാഗപ്പള്ളി മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കുടുതല്‍ പ്രതികള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടതായും ഇവരെ ഉടന്‍ തന്നെ പിടികൂടാന്‍ ശക്തമായ അന്വേഷണം നടക്കുന്നതായും കരുനാഗപ്പള്ളി എ.സി.പി അരൂണ്‍രാജ് അറിയിച്ചു.അന്വേഷണ സംഘത്തില്‍ സി.ഐ.മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ ഉമറുല്‍ ഫാറൂക്ക്, രാധാകൃഷ്ണന്‍ ‘സുനില്‍, ഷാജിമോന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.കഴിഞ്ഞഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നും ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിച്ചത്.ചവറ പന്മന കളരി കണിച്ചുകുളങ്ങരമീത്തില്‍ വിട്ടില്‍ ഓട്ടോ ഡ്രൈവറായ കെ.ഉദയകുമാര്‍- ശ്രീജ ദമ്പതികളുടെയും മകന്‍ അഖില്‍ജിത്താണ് (23) സംഘര്‍ഷത്തില്‍ മരിച്ചത്.പാവുമ്പ ക്ഷേത്രത്തില്‍ ഉത്സവം നടന്നു വരുന്നതിനിടയില്‍ ഇതിനു സമീപമുള്ള അമൃത സ്‌കുളിന് സമീപമാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തില്‍ മാരകമായി പരുക്കേറ്റ അഖില്‍ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന നിഗമനത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here