പാനൂര്‍ എസ്.ഐയെയും സംഘത്തെയും കയ്യേറ്റം ചെയ്തു ഒരാള്‍ അറസ്റ്റില്‍

0
9

തലശ്ശേരി: മോഷണ കേസിലെ പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പോലീസിനെ തെറിവിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. കേസിലെ ഒരു പ്രതി പോലീസിന്റെ പിടിയിലായി.പാനൂര്‍ എസ്.ഐ സന്തോഷിന്റെ പരാതി പ്രകാരം തലശ്ശേരി പോലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തു.
മോഷണ കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പാനൂര്‍ ഏലാങ്കോട്ടെ കാട്ടീന്റെവിടെ ആദര്‍ശിനെ പാനൂര്‍ എസ്.ഐ സന്തോഷ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. പ്രതിയെയും കൊണ്ട് തലശ്ശേരി ജനറലാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വന്നപ്പോള്‍ പ്രതിയുടെ സുഹൃത്തുക്കളായ ആറ് പേര്‍ കൂട്ടമായെത്തി എസ്.ഐയെയും സംഘത്തെയും തെറിവിളിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.തലശ്ശേരി ജനറലാശുപത്രിക്ക് മുന്നില്‍ വെച്ച് ശരത്, ശ്യാംജിത്ത്, അനൂപ്, ദില്‍ഷിത്ത് , ആഷിഖ്, അരുണ്‍ ഭാസ്‌ക്കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എസ്.ഐയെയും സംഘത്തെയും അക്രമിക്കാനൊരുങ്ങിയത.് എസ്.ഐ സന്തോഷിനെ പിടിച്ച് തളളിയിടാന്‍ ശ്രമിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിയായ പാനൂര്‍ ഏലാങ്കോട്ടെ മഠത്തില്‍ വീട്ടില്‍ എം.ദില്‍ഷിത്തിനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.പോലീസിനെ കയ്യേറ്റം ചെയ്ത മറ്റ് പ്രതികള്‍ക്ക് വേണ്ടി റയ്ഡ് നടത്തുകയാണ്. പ്രതികളെല്ലാം പാനൂര്‍ ഏലാങ്കോട്ട് പ്രദേശവാസികളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here