കേരള കോണ്‍ഗ്രസിലെ ഇളക്കങ്ങള്‍

0
8

സംസ്ഥാന രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് ഒരു പ്രതിഭാസമാണ്. കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയമുഖമായി പിറന്നുവീണ കേരളകോണ്‍ഗ്രസ് ജനാധിപത്യ സംവിധാനത്തില്‍ഒഴിവാക്കാനാവാത്ത ഒരു വിചിത്ര പാര്‍ട്ടിയായിനിലനില്‍ക്കുന്നു. അര ഡസനിലേറെ കേരളകോണ്‍ഗ്രസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്.പിളരും തോറും വളരുന്നതാണ് ഈ പ്രസ്ഥാനത്തിന്റെ സവിശേഷത എന്ന് നേതാക്കള്‍ അഭിമാനത്തോടെ പറയാറുണ്ട്. അത് വെറും തമാശയല്ല.

കേരളത്തില്‍ മലയോര കുടിയേറ്റ കര്‍ഷകരുടെരാഷ്ട്രീയ ശക്തിയായി മാറിയ കേരള കോണ്‍ഗ്രസ് നേതാക്കളുടെ താല്പര്യമനുസരിച്ചാണ്‌നിരവധി പ്രസ്ഥാനങ്ങളായി പൊട്ടിപ്പിളര്‍ന്ന്‌വളര്‍ന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുംഎന്നും കേരള കോണ്‍ഗ്രസുണ്ട്. അതിന്റെ അര്‍ത്ഥം സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിക്ക്അധികാരത്തിലെത്താന്‍ കേരള കോണ്‍ഗ്രസിന്റെപിന്തുണ കൂടിയേ തീരൂ എന്നുതന്നെ. അല്ലെങ്കില്‍കേരള കോണ്‍ഗ്രസിനെ ഒഴിവാക്കി സംസ്ഥാനത്ത്
ഒരു മന്ത്രിസഭ ഉണ്ടാക്കാന്‍ ഇവിടുത്തെ പ്രലകക്ഷികള്‍ക്കൊന്നും കഴിയില്ലെന്നു സാരം. ഈയാഥാര്‍ത്ഥ്യം നന്നായി അറിയുന്നവരാണ് വിവിധകേരള കോണ്‍ഗ്രസുകളുടെ നേതാക്കന്മാര്‍.തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ നേതാക്കളുടെപേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകള്‍ പിളര്‍ന്നുംയോജിച്ചും മറുകണ്ടംചാടി അധികാര രാഷ്ട്രീയത്തിന്റെ അടുത്ത സാധ്യത മുതലെടുക്കുന്നു.ഇത്തരത്തില്‍ പിളരാനും യോജിക്കാനും നിയതമായ ആദര്‍ശങ്ങള്‍ ഒന്നുമില്ല. ഉള്ള ഒരേ ഒരുആദര്‍ശം അധികാരം മാത്രം. നിലവിലെ പ്രലകേരള കോണ്‍ഗ്രസ് കെ. എം. മാണി നയിക്കുന്നതാണ്. ഏറെക്കാലം ഇടതുപക്ഷത്തായിരുന്നപി. ജെ. ജോസഫ് ഗ്രൂപ്പിനെ ലയിപ്പിച്ച് മാണിഗ്രൂപ്പ് ഇമ്മിണി ബല്യ കേരള കോണ്‍ഗ്രസായി.പ്രതിപക്ഷത്തു നിന്ന് വെയിലു കൊള്ളാനുള്ളത്രാണിയൊന്നും ഈ പാര്‍ട്ടിക്കില്ല. അധികാരത്തിന്റെതണല്‍ ഇല്ലാതായാല്‍ വല്ലാതെ വാടിപ്പോകുന്ന ചീരച്ചെടിയുടെ അവസ്ഥ. ആസന്നമായലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു അവസരമായികണ്ടുകൊണ്ട് പഴയ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ് അതിന്റെതലതൊട്ടപ്പനായ പി. ജെ. ജോസഫ്. യു.ഡി.എഫ്ഘടകകക്ഷി എന്ന നിലയില്‍ ലോക്‌സഭയിലേക്കുമത്സരിക്കാന്‍ കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റാണ് ലഭിച്ചുപോരുന്നത്. കെ. എം. മാണിയുടെമകന്‍ ജോസ് കെ. മാണി ആയിരുന്നുകഴിഞ്ഞതവണ കോട്ടയത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്. കോണ്‍ഗ്രസിലെ ചില പടലപ്പിണക്കങ്ങളുടെ പേരില്‍ മാസങ്ങള്‍ക്കു മുമ്പ് ഒഴിവ്‌വന്ന രാജ്യസഭാ സീറ്റിലേക്ക് പ്രൊഫ. പി. ജെ.കുര്യന് വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. ആ സ്ഥാനം യു.ഡി.എഫുമായി പിണങ്ങിനിന്ന മാണി ഗ്രൂപ്പിനെ തിരിച്ചു കൊണ്ടുവരാന്‍കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിച്ചു. കെ. എം.മാണിക്ക് അപ്രതീക്ഷിതമായി ലഭിച്ച രാജ്യസഭാസ്ഥാനം തന്റെ കുടുംത്തിന് പുറത്ത് ഒരാള്‍ക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. അതിനാല്‍നിലവിലെ കോട്ടയംഎം.പിയായ മകന്‍ ജോസ്‌കെ. മാണിക്ക് അപ്രതീക്ഷിതമായി ലഭിച്ച രാജ്യസഭാ സ്ഥാനം നല്‍കി. അങ്ങനെ മാസങ്ങളായികോട്ടയം സീറ്റിന് ലോക്‌സഭയില്‍ പ്രാതിനിധ്യംഇല്ല. അത് ജനാധിപത്യത്തിലെ വലിയൊരുപാളിച്ചയാണ്. കേരളത്തില്‍ഇടതു-വലതു മുന്നണികള്‍ക്കൊന്നും ഒരു പ്രദേശത്തിന് പ്രതിനിധിഇല്ലാത്തതില്‍ യാതൊരു ഖേദവുമില്ല. അങ്ങനെയിരിക്കെ ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍
മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കുന്നസീറ്റ് ജോസഫ് ഗ്രൂപ്പിന് വേണമെന്നാണ് പി. ജെ.ജോസഫിന്റെ ആഗ്രഹം. രണ്ട് സീറ്റ് ആ പാര്‍ട്ടിക്ക് ആവശ്യപ്പെടുന്നുണ്ട്. ഒന്നേ ലഭിക്കൂ എന്ന്അവര്‍ക്ക് വ്യക്തമായറിയാം. ഇന്നത്തെ നിലയില്‍മാണിയുടെ ഇഷ്ടക്കാരാരെങ്കിലും കോട്ടയത്ത്മത്സരിച്ചാല്‍ അവിടുത്തെ പ്രാദേശിക കോണ്‍ഗ്രസുകാര്‍ ആ സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് മീനച്ചിലാറ്റിലൊഴുക്കും. അതുകൊണ്ട് സീറ്റ് ജയിക്കാനുംകോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടമല്ലാത്ത മാണിയെ ഒരുപാഠം പഠിപ്പിക്കാനും ജോസഫ് ഗ്രൂപ്പിന് ഒന്നുകില്‍കോട്ടയമോ, അല്ലെങ്കില്‍ ഇടുക്കിയോ വേണം.രണ്ടും കിട്ടിയില്ലെങ്കില്‍ ചാലക്കുടി ആയാലുംമതി. ഏതായാലും മാണിക്കുഞ്ഞിന് ഇനി പാര്‍ലമെന്റില്‍ പ്രതിനിധി വേണ്ട എന്ന് ജോസഫുംകൂട്ടരും തീരുമാനിച്ചു. ഇതിെന്റ അസ്വസ്ഥതയാണ്
സംസ്ഥാനത്തെ പ്രബല കേരള കോണ്‍ഗ്രസില്‍നടക്കുന്നത്.

യു.ഡി.എഫ് വിട്ടുപോകാനൊന്നും പി. ജെ.ജോസഫിന് യാതൊരു ഉദ്ദേശ്യവുമില്ല. ഇടതുമുന്നണിയിലുള്ള ജനാധിപത്യകേരള കോണ്‍ഗ്രസിന്‌ജോസഫിനേയും കൂട്ടരേയും തങ്ങളോടൊപ്പം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. നിലവില്‍എം.എല്‍.എഇല്ലാത്ത ഘടകകക്ഷികള്‍ക്കൊന്നും ഇടതുമുന്നണി ലോക്‌സഭാ സീറ്റ് നല്‍കുന്നില്ല. അതിനാല്‍ജോസഫ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെതണല്‍ പറ്റി ഇടതുമുന്നണിയിലെത്തിയാല്‍ ഒരുസീറ്റിനുള്ള സാധ്യത ഉണ്ട്. പക്ഷേ ജോസഫ്അതില്‍ വീഴുമെന്ന് തോന്നുന്നില്ല. ഇടതുമുന്നണിയെക്കാള്‍ തിരഞ്ഞെടുപ്പ് സാധ്യത മെച്ചപ്പെട്ടുനില്‍ക്കുന്ന യു.ഡി.എഫില്‍ നിന്ന് ഇപ്പോള്‍ ചാടിേപ്പാകുന്നത് ബുദ്ധിയല്ലെന്ന് ജോസഫിനറിയാം.അതുകൊണ്ട് വേണ്ടിവന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരെയും ഇടതുമുന്നണിയില്‍ നിന്ന്‌വലിച്ചിറക്കി കൊണ്ടുവരാനായിരിക്കും ജോസഫ്ശ്രമിക്കുക. അത് വിജയിച്ചാലും ഇല്ലെങ്കിലുംയു.ഡി.എഫില്‍ നിന്നു തന്നെ മാണിക്കും മകനുമെതിരെ യുദ്ധം ചെയ്ത് ജോസഫ് തന്റെ രാഷ്ട്രീയഅസ്തിത്വം ഉറപ്പിക്കും. ഈ സാഹചര്യത്തെയഥാവിധി മുതലെടുക്കാനാണ് ഇതര കേരളകോണ്‍ഗ്രസുകളുടെ നേതാക്കള്‍ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here