ഹര്‍ത്താലില്‍ പലയിടത്തും അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്കു കല്ലേറ്

0
5

തിരുവനന്തപുരം: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം. സംസ്ഥാനത്ത് പലയിടത്തും നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ രണ്ടിടങ്ങളില്‍ കല്ലേറുണ്ടായി.

ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാടും കിളിമാനൂരും ബസുകള്‍ തടഞ്ഞു, കിളിമാനൂരില്‍ കടകള്‍ ബലമായി അടപ്പിച്ചു. അതേസമയം ആറ്റുകാല്‍ പൊങ്കലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തെ ഹര്‍ത്താലില്‍ ഭാഗികമായി ഒഴിവാക്കിയിരിക്കുന്ന പ്രതീതിയാണ്. നഗരത്തില്‍ കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. തൃശ്ശൂര്‍ കുന്നമംഗലത്തും, കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് പന്തീര്‍പ്പാടത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്. എന്നാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊച്ചിയില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ കുമ്പളങ്ങി ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ബസ് തടയുന്നതായി രിപ്പോര്‍ട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം വൈകിയാണ് എത്തിയതിനാല്‍ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ സാമാന്യ ജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് മേധാവിമാര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here